'തെറ്റുപറ്റി, മാപ്പ് ചോദിക്കുന്നു'; ക്ഷേത്രത്തില്‍നിന്ന് കവര്‍ന്ന വസ്തുക്കള്‍ തിരികെനല്‍കി മോഷ്ടാവ്


photo courtesy: pixabay

ജബല്‍പൂര്‍: മധ്യപ്രദേശിലെ ജൈന്‍ ക്ഷേത്രത്തില്‍നിന്ന് മോഷ്ടിച്ച വിലപിടിപ്പുള്ള വസ്തുക്കള്‍ മുഴുവന്‍ തിരികെനല്‍കി മോഷ്ടാവ്. മോഷണം നടത്തി നാലാം ദിവസമാണ് മോഷ്ടാവ് മോഷണ മുതല്‍ തിരികെ നല്‍കിയത്. ക്ഷമാപണം നടത്തിക്കൊണ്ടുള്ള മോഷ്ടാവിന്റെ വിചിത്രമായ കത്തും ക്ഷേത്രപരിസരത്ത് ഉപേക്ഷിക്കപ്പെട്ട ബാഗില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.

തനിക്ക് തെറ്റുപറ്റിയെന്നും അതിന്റെ ഫലം അനുഭവിച്ചുവെന്നും, തെറ്റ് ബോധ്യപ്പെട്ടതിനാലാണ് വസ്തുക്കള്‍ തിരികെയേല്‍പ്പിക്കുന്നതെന്നും ഈ കത്തില്‍ എഴുതിയിരുന്നു. തെറ്റ് ചെയ്തതില്‍ മാപ്പുചോദിക്കുന്നുവെന്നും കത്തില്‍ പറയുന്നു. ഒക്ടോബര്‍ 24-നാണ് ബലാഘത് ടൗണിലുള്ള ശാന്തിനാഥ് ദിഗംബര്‍ ജൈന്‍ ക്ഷേത്രത്തില്‍നിന്ന് വെള്ളിയുടെയും പിച്ചളയുടെയും ആഭരണങ്ങള്‍ മോഷണം പോയത്. പരിസരവാസികള്‍ അടുത്തുള്ള കോട്വാലി പോലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച് പരാതിയ നല്‍കിയിരുന്നു.



നാലു ദിവസങ്ങള്‍ക്കുശേഷം ക്ഷേത്രപരിസരത്തുള്ള ഒരു കുഴിയില്‍ നഷ്ടപ്പെട്ട വസ്തുക്കള്‍ ഒരു ബാഗിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഈ ബാഗ് കയ്യില്‍ കിട്ടുന്നവര്‍ തിരിച്ച് ക്ഷേത്രത്തില്‍ ഏല്‍പ്പിക്കണമെന്നും അതില്‍ എഴുതിയിരുന്നു. നാട്ടുകാര്‍ ഈ ബാഗ് പോലീസിനെ ഏല്‍പ്പിക്കുകയും തുടര്‍ന്ന് പോലീസ് ഇത് ക്ഷേത്രക്കമ്മിറ്റിയെ ഏല്‍പ്പിക്കുകയും ചെയ്തു.

Content Highlights: thief returns stolen items from temple, apology letter, jain temple, madhya pradesh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented