-
ന്യൂഡല്‍ഹി: രാജ്യസഭയില്‍ തന്റെ സത്യപ്രതിജ്ഞയ്ക്കിടെ മുദ്രാവാക്യം വിളിക്കുകയും ഇറങ്ങി പോകുകയും ചെയ്ത പ്രതിപക്ഷ പാര്‍ട്ടികളുടെ നടപടിയില്‍ പ്രതികരണവുമായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. അവര്‍ വൈകാതെ എന്നെ സ്വീകരിക്കുമെന്നായിരുന്നു ഗൊഗോയിയുടെ പ്രതികരണം. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് സത്യപ്രതിജ്ഞ ചെയ്ത് മടങ്ങുമ്പോള്‍ ഗൊഗോയ് പ്രതികരിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് ഗൊഗോയ് രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. ഗൊഗോയ് സത്യപ്രതിജ്ഞ ചെയ്യാനെത്തിയതോടെ കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി എംപിമാര്‍ നാണംകെട്ട ഇടാപാടെന്ന് മുദ്രാവാക്യം വിളിക്കുകയും സഭയില്‍ നിന്നിറങ്ങി പോകുകയും ചെയ്തിരുന്നു. സമാജ് വാദി പാര്‍ട്ടി ഒഴികെയുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധിച്ചു.
രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവും നിയമ മന്ത്രി രവിശങ്കര്‍ പ്രസാദും ഗൊഗോയിക്ക് പിന്തുണയുമായി എത്തി. 'വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പ്രഗത്ഭരുടെ പാരമ്പര്യമാണ് രാജ്യസഭക്കുള്ളത്. മുന്‍ ചീഫ് ജസ്റ്റിസുമാര്‍ ഉള്‍പ്പെടെ. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത ജസ്റ്റിസ് ഗോഗോയ് തീര്‍ച്ചയായും തന്റെ പരമാവധി സംഭാവന ചെയ്യും. പ്രതിപക്ഷത്തിന്റെ നടപടി തികച്ചും അന്യായമാണ്' രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
നിയമനത്തിന് നിയമങ്ങളും മുന്‍ഗണനകളും സ്ഥാപിച്ചിട്ടുണ്ടെന്നും പ്രതിപക്ഷം ഈ രീതിയില്‍ പെരുമാറുന്നത് ശരിയല്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു.ഭരണഘടനയുടെ അടിസ്ഥാന ഘടനയ്‌ക്കെതിരായ ഏറ്റവും ഗുരുതരമായതും അഭൂതപൂര്‍വവും മാപ്പര്‍ഹിക്കാത്തതുമായ ആക്രമണങ്ങളിലൊന്നാണെന്ന് ഗൊഗോയിയുടെ സ്ഥാനാരോഹണത്തെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചു.
Content Highlights: "They Will Welcome Me": Ex-Chief Justice Ranjan Gogoi On Rajya Sabha Boos
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..