'വേശ്യാവൃത്തിക്ക് നിർബന്ധിച്ചു,10,000 രൂപയ്ക്ക് പ്രത്യേക സര്‍വീസ്'; കൊല്ലപ്പെട്ട യുവതിയുടെ സന്ദേശം


19-കാരിയുടെ കൊലപാതകത്തിലെ പ്രതികൾ, പെൺകുട്ടിയുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെടുത്ത് ആംബുലൻസിലേക്ക് മാറ്റുന്നു |ഫോട്ടോ:PTI

ഋിഷികേശ്: ഉത്തരഖണ്ഡില്‍ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ 19-കാരിയെ കൊലപ്പെടുത്തിയത് വേശ്യാവൃത്തിക്ക് സമ്മതിക്കാത്തതിനാലെന്ന ആരോപണങ്ങള്‍ ശരിവെക്കുന്ന തെളിവുകള്‍ പുറത്ത്. യുവതി സുഹൃത്തിനയച്ച വാട്‌സാപ്പ് സന്ദേശം പോലീസ് കണ്ടെടുത്തു. 'അവര്‍ എന്നെ വേശ്യയാക്കി മാറ്റാന്‍ ശ്രമിക്കുന്നു' വെന്ന് പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് സുഹൃത്തിന് വന്ന ഒരു സന്ദേശത്തില്‍ പറയുന്നു.

മുതിര്‍ന്ന ബിജെപി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയാണ് കേസിലെ മുഖ്യപ്രതി. ഇയാളും റിസോര്‍ട്ടിലെ രണ്ടു ജീവനക്കാരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ട്. പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായിരുന്നു പെണ്‍കുട്ടി. കടുത്ത പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പുല്‍കിത് ആര്യയുടെ പിതാവിനെയും സഹോദരന്‍ അങ്കിത് ആര്യയേയും ബിജെപിയില്‍ നിന്ന് പുറത്താക്കിയിരുന്നു.



പെണ്‍കുട്ടിയുടെ വാട്‌സാപ്പ് സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റിസോര്‍ട്ടിലെത്തുന്ന വിഐപി അതിഥികള്‍ക്ക് പ്രത്യേക സേവനം നല്‍കാന്‍ അവര്‍ തന്നെ നിര്‍ബന്ധിപ്പിക്കുന്നുവെന്ന് പെണ്‍കുട്ടി സുഹൃത്തിനയച്ച സന്ദേശത്തില്‍ പറയുന്നു. പ്രചരിക്കുന്ന സന്ദേശങ്ങള്‍ പെണ്‍കുട്ടി അയച്ചത് തന്നെയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു. എങ്കിലും ഇതുസംബന്ധിച്ച് ഫോറന്‍സിക് പരിശോധന നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

ശനിയാഴ്ച രാവിലെയാണ് 19-കാരിയായ റിസപ്ഷനിസ്റ്റിന്റെ മൃതദേഹം ഒരു കനാലില്‍ നിന്ന് കണ്ടെടുത്തത്. '10,000 രൂപയ്ക്ക് അതിഥികള്‍ക്ക് 'പ്രത്യേക സേവനങ്ങള്‍' നല്‍കാന്‍ റിസോര്‍ട്ട് ഉടമ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു', ഉത്തരാഖണ്ഡ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അശോക് കുമാറും വ്യക്തമാക്കി.

റിസോര്‍ട്ടിലെത്തുന്ന അതിഥികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പുല്‍കിത് ആര്യ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചുവെന്നും ഇത് നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നും പെണ്‍കുട്ടിയുടെ ഒരു ഫെയ്‌സ്ബുക്ക് സുഹൃത്ത് നേരത്തെ പോലീസിനെ അറിയിച്ചിരുന്നു. ഇത് പോലീസ് സ്ഥിരീകരിക്കുകയാണിപ്പോള്‍.

സ്പാ ചികിത്സയുടെ മറവിലാണ് റിസോര്‍ട്ടില്‍ ഇത്തരത്തില്‍ അതിഥികള്‍ക്ക് 'അധിക സര്‍വീസ്' നല്‍കുന്നതെന്നും പെണ്‍കുട്ടിയുടെ സന്ദേശത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. റിസോര്‍ട്ടില്‍ എന്തൊക്കെയോ നടക്കുന്നുണ്ടെന്നും താന്‍ ഈ ജോലി ഒഴിവാക്കുകയാണെന്നും പെണ്‍കുട്ടി സുഹൃത്തിനോട് സന്ദേശത്തില്‍ പറഞ്ഞിരുന്നു.

പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ ഉത്തരാഖണ്ഡില്‍ വ്യാപകമായ പ്രതിഷേധമാണ് നടന്നിരുന്നത്. അധികൃതര്‍ കഴിഞ്ഞ ദിവസം ഭാഗികമായി പൊളിച്ച റിസോര്‍ട്ട് ഇന്ന് ബന്ധുക്കളും നാട്ടുകാരും തീവെച്ചു. സ്ഥലം എംഎല്‍എ തടഞ്ഞുവെക്കുകയും കാറ് തകര്‍ക്കുകയും ചെയ്തു.

ഇതിനിടെ പെണ്‍കുട്ടിയുടെ മൃതദേഹം ഋഷികേശ് എയിംസില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ആശുപത്രി പരിസരത്ത് വന്‍ജനക്കൂട്ടമാണ് എത്തിയിരുന്നത്. ഒരാഴ്ച മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലില്‍ തള്ളുകയായിരുന്നു. അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതികള്‍ തന്നെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു.

Content Highlights: They are trying to turn me into a prostitute-Murdered Uttarakhand Woman's WhatsApp


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented