രാഹുൽ ഗാന്ധി. Photo: PTI
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയും പി.എം. കെയേഴ്സ് ഫണ്ട് ഉപയോഗിച്ച് വാങ്ങിച്ച വെന്റിലേറ്ററും ഒരുപോലെയാണെന്നാണ് രാഹുലിന്റെ വിമര്‍ശനം.
'പ്രധാനമന്ത്രിക്കും പി.എം. കെയേഴ്സ് വെന്റിലേറ്ററുകള്‍ക്കും തമ്മില്‍ നിരവധി സാമ്യതകള്‍ ഉണ്ട്. സ്വന്തം കടമകള്‍ നിര്‍വഹിക്കുന്നതില്‍ രണ്ടും തികഞ്ഞ പരാജയം, അവശ്യസമയത്ത് രണ്ടും കണ്ടെത്തുക പ്രയാസം.' രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് പഞ്ചാബിലെ ആശുപത്രിയില്‍ പി.എം. കെയേഴ്സ് ഉപയോഗിച്ച് വാങ്ങിയ വെന്റിലേറ്ററുകള്‍ ഉപയോഗശൂന്യമായി കിടക്കുന്നതായുളള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിറകേയാണ് രാഹുലിന്റെ വിമര്‍ശനം.
എന്നാല്‍, ഈ ആരോപണത്തെ തള്ളി കേന്ദ്രം രംഗത്തെത്തി. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് വെന്റിലേറ്ററുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കാത്തതിന് പിന്നിലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.
Content Highlights:There’s a lot common between PMCares ventilator and the PM himself Tweets Rahul Gandhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..