
പ്രതീകാത്മക ചിത്രം | Photo: AFP
ന്യൂഡല്‍ഹി: രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് ആകെ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ അഞ്ചിലൊന്ന് പേര് മാത്രമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 14 സംസ്ഥാനങ്ങളില്‍ 5000ല്‍ താഴെയാണ് നിലവില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം. 8.4 ശതമാനമാണ് രാജ്യത്തെ ശരാശരി കോവിഡ് പോസിറ്റീവിറ്റി നിരക്കെന്നും കേന്ദ്രആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
രാജ്യത്തെ രോഗമുക്തി നിരക്ക് 78.28 ശതമാനമായി ഉയര്‍ന്നു. നിലവില്‍ 38,59,399 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്.
മൂന്ന് കോവിഡ് വാക്സിന് പരീക്ഷണങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ അറിയിച്ചു. കാഡില, ഭാരത് ബയോടെക് എന്നിവയുടെ പരീക്ഷണങ്ങള്‍ ഒന്നാംഘട്ടം പിന്നിട്ടു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിശോധന രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി. രാജ്യത്തെ 14 ഭാഗങ്ങളിലായി 1500 പേരില്‍ ഉടന്‍ മൂന്നാംഘട്ട പരീക്ഷണം ആരംഭിക്കും. അന്താരാഷ്ട്ര തലത്തിലുള്ള പരീക്ഷണങ്ങളിലും ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ നിന്നുള്ള 464 വളണ്ടിയര്‍മാരുണ്ട്.
നൂറിലേറെ വര്‍ഷമായി പ്ലാസ്മ തെറാപ്പി പലരീതിയില്‍ ഇവിടെ ഉപയോഗിച്ചുവരുന്നുണ്ട്. കോവിഡ് ചികിത്സയിലും അത് ഉപയോഗപ്പെടുത്തുന്നുണ്ട്. ഫലം ചെയ്യുമോ ഇല്ലയോ എന്നത് പഠിച്ചുവരികയാണ്.
6900 മെട്രിക് ടണ്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് ഇപ്പോള്‍ നമുക്കുള്ളത്. ഓക്സിജന്‍ ദൗര്ഭല്യമില്ല. എന്നാല്‍ ചികിത്സാകേന്ദ്രങ്ങളില്‍ ഇത് യഥാസമയം ലഭ്യമാവുന്നുണ്ടോ എന്നതാണ് നിലവിലെ പ്രശ്നം. ഇത് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണം.
അമേരിക്കയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ് അതിവ്യാപനഘട്ടത്തിലേക്കെത്തി പിന്നീട് കുറഞ്ഞുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അവിടെ വീണ്ടും രോഗവ്യാപനത്തിന്റെ രണ്ടാം തിരയാണുള്ളത്. അവിടെ നിന്നാണ് നാം പഠിച്ചത്. മരണസംഖ്യ കൂടാത്ത തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നാം നടത്തിയത്. കാരണം ഇവിടെ ഫലപ്രദമായ ലോക്ഡൗണ്‍ നടപ്പിലാക്കിയിരുന്നു. ഒരു അതിവ്യാപനഘട്ടം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഐസിഎംആര്‍ ജനറല്‍ പറഞ്ഞു.
Content Highlights: There is no shortage of oxygen: Rajesh Bhushan, Secretary, Union Health Ministry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..