
Image for Representation. Mathrubhumi Archives
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തില്‍ അതുവരെ എല്ലാ യാത്രാ ട്രെയിനുകളും പൂര്‍ണ്ണമായും റദ്ദാക്കിയെന്നും ഇക്കാലയളവില്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ യാതൊരു പദ്ധതിയും ഇല്ലെന്നും റെയില്‍വേ അറിയിച്ചു.
സ്പെഷ്യല്‍ ട്രെയിനുകള്‍ ഉണ്ടെന്ന രീതിയില്‍ വ്യാപക പ്രചാരണം നടന്നുവരുന്ന സാഹചര്യത്തിലാണ് റെയില്‍വേയുടെ വിശദീകരണം. പ്രത്യേക ട്രെയിന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന വ്യാച പ്രചരണത്തെ തുടര്‍ന്ന് മുംബൈയിലെ ബാന്ദ്രയില്‍ ആയിരകണക്കിന് കുടിയേറ്റ തൊഴിലാളികള്‍ സംഘടിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ പ്രചാരണം നടന്നുവരുന്നുണ്ട്.
മെയ് മൂന്ന് വരെയുള്ള ട്രെയിനുകള്‍ക്ക് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ പണവും തിരികെ ലഭിക്കുമെന്ന് ഐആര്‍സിടിസി നേരത്തെ അറിയിച്ചിട്ടുണ്ട്. ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ ടിക്കറ്റ് റദ്ദാക്കേണ്ട കാര്യമില്ല. ഓട്ടോമാറ്റിക് ആയി തന്നെ അത് റദ്ദായിക്കൊള്ളും. നേരത്തെ ടിക്കറ്റ് റദ്ദാക്കിയവര്‍ക്കും മുഴുവന്‍ തുക തിരികെ ലഭിക്കും.
Content Highlights: there is no plan to run any special train till 3rd May-railway
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..