ഔദ്യോഗിക സ്ഥാനാര്‍ഥിയില്ല, പ്രചാരണത്തിനിറങ്ങുന്നവര്‍ പദവി രാജിവെക്കണം; നിര്‍ദേശവുമായി കോണ്‍ഗ്രസ്


എസ്. അരുണ്‍ശങ്കര്‍ | മാതൃഭൂമി ന്യൂസ്

മല്ലികാർജുൻ ഖാർഗെ, ശശി തരൂർ| Photo: Mathrubhumi

ന്യൂഡല്‍ഹി: അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അതോറിറ്റിയും. രണ്ട് സ്ഥാനാര്‍ഥികളില്‍ ഒരാളെ തിരഞ്ഞെടുക്കാന്‍ വോട്ടര്‍മാര്‍ക്ക് സ്വാതതന്ത്ര്യം ഉണ്ടെന്ന് തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി അറിയിച്ചു. അതിനിടെ ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടി പ്രത്യേക മൊബൈല്‍ ആപ്പ് കോണ്‍ഗ്രസ് പുറത്തിറക്കി.

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയാണെന്ന പരിവേഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെ സൃഷ്ടിക്കുന്നതിനിടെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ നിലപാട് പ്രഖ്യാപനം. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും സ്വന്തം നിലയ്ക്കാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് അതോറിറ്റി അധ്യക്ഷന്‍ ഇറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.ആരെ വേണമെങ്കിലും വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുക്കാം. പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനത്തും പോഷക സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്നവരും സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചാരണം നടത്തണമെങ്കില്‍ പദവിയില്‍നിന്ന് രാജിവയ്ക്കണം. പദവിയില്‍ ഇരുന്നുകൊണ്ട് ഒരു തരത്തിലുമുള്ള പ്രചാരണം അനുവദനീയമല്ലെന്നും മാര്‍ഗനിര്‍ദേശം പറയുന്നു.

പ്രചാരണത്തിന് വേണ്ടി സംസ്ഥാനങ്ങളിലെത്തുന്ന സ്ഥാനാര്‍ഥികള്‍ക്ക് പി.സി.സി. അധ്യക്ഷന്‍മാര്‍ സൗകര്യം എര്‍പ്പെടുത്തണം. തിരഞ്ഞെടുപ്പിനായി വോട്ടര്‍മാരെ കൊണ്ട് വരാന്‍ സ്ഥാനാര്‍ഥികള്‍ വാഹനം എര്‍പ്പെടുത്തരുത്. മോശം കുറിപ്പുകള്‍ പുറത്തിറക്കുന്നതോ അത്തരം പ്രചാരണം നടത്തുന്നതോ സ്ഥാനാര്‍ഥിത്വം അസാധുവാക്കുന്നതിനും അച്ചടക്ക നടപടി എടുക്കുന്നതിനും കാരണമാകുമെന്ന് മിസ്ത്രി ഇറക്കിയ മാര്‍ഗനിര്‍ദ്ദേശം വ്യക്തമാക്കുന്നു.

അതിനിടെ ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ഥം പ്രത്യേക മൊബൈല്‍ ആപ്പ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പുറത്തിറക്കി. യാത്രയെ കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം യാത്രയില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ആപ്പ് വഴി നല്‍കും. വ്യാഴാഴ്ച കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ വെച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്നും ജയറാം രമേശ് അറിയിച്ചു.

Content Highlights: there is no official candidate in aicc chief election says congress election authority


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented