മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി നടത്തിയ പ്രഭാഷണപരമ്പരയിൽ ശശി തരൂർ സംസാരിക്കുന്നു |ഫോട്ടോ:സാബു സ്‌കറിയ
ന്യൂഡല്‍ഹി: മലയാളികള്‍ക്കിടയില്‍ ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോയുള്ള വിചാരമില്ലെന്ന് ഡോ. ശശി തരൂര്‍ എം.പി.
കേരളമെന്ന വികാരമാണ് മലയാളിക്ക് ആദ്യംവരുകയെന്നും സംസ്ഥാനത്ത് എല്ലാവരെയും ഒരുപോലെയാണ് കാണുന്നതെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി നടത്തിയ പ്രഭാഷണപരമ്പരയില്‍ നൂറാം പ്രഭാഷണം ഡല്‍ഹിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളം വികസനസൗഹൃദമല്ലാത്ത നാടാണെന്ന കാഴ്ചപ്പാട് നിലവിലുണ്ട്. സാമ്പത്തിക പുരോഗതിക്ക് ഇന്ത്യയില്‍ ശരാശരി 180 ദിവസമെടുക്കുമ്പോള്‍ കേരളത്തില്‍ 240 ദിവസമെടുക്കും. അവശ്യസേവനവിഭാഗത്തിലുള്ള ആശുപത്രിയുണ്ടാക്കാന്‍ അനുമതികള്‍ നേടാനും മറ്റും നാലുവര്‍ഷമെടുക്കും. രാജ്യത്തെങ്ങുമില്ലാത്ത നോക്കുകൂലി കേരളത്തിലുണ്ട്. വ്യവസായ സൗഹൃദമാക്കാന്‍ യു.ഡി.എഫ്. പ്രകടനപത്രിക തയ്യാറാക്കിയിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാവില്ല. പ്രതിഷേധിക്കാന്‍ അവകാശമുണ്ടെങ്കിലും മറ്റുള്ളവരുടെ അവകാശങ്ങള്‍ കവരാന്‍ ആര്‍ക്കും അവകാശങ്ങളില്ല. മറ്റു സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത ഹര്‍ത്താലുകള്‍ ഇല്ലാതാക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒന്നിച്ചു മുന്നോട്ടുവരണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ സ്ത്രീകള്‍ക്ക് സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ കഴിയുന്നില്ല . യുവതലമുറ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നതിന്റെ പ്രധാന കാരണം ഇതാണെന്നും തരൂര്‍ വ്യക്തമാക്കി.
പുറത്ത് ജോലിയുള്ള മലയാളിക്ക് കേരളത്തില്‍ തൊഴിലവസരങ്ങളില്ല. കശ്മീര്‍ കഴിഞ്ഞാല്‍ രാജ്യത്ത് തൊഴിലില്ലായ്മയില്‍ മുന്നിലുള്ളത് കേരളമാണ്. മറ്റു സംസ്ഥാനങ്ങളില്‍ വിദഗ്ധരല്ലാത്തവരാണ് തൊഴില്‍ തേടുന്നതെങ്കില്‍ കേരളത്തില്‍ അഭ്യസ്തവിദ്യര്‍ക്കാണ് തൊഴില്‍ലഭിക്കാത്തത്. അതിനാല്‍ കേരളത്തിലെ യുവജനങ്ങള്‍ പുറത്തേക്കുപോവുന്നു. തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് കേരളത്തില്‍ തൊഴില്‍ നല്‍കാനാകുന്ന സാഹചര്യമൊരുക്കണം -തരൂര്‍ പറഞ്ഞു.
മാതൃഭൂമിയുടെ ശതാബ്ദിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന് അകത്തും പുറത്തുമായി തിരഞ്ഞെടുക്കപ്പെട്ട 100 സ്ഥലങ്ങളില്‍ നടന്ന പ്രഭാഷണങ്ങളില്‍ അവസാനത്തേതാണ് ഡല്‍ഹിയില്‍ നടന്നത്. ക്രൈസ്റ്റ് കല്പിത സര്‍വകലാശാലയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.
ജസ്റ്റിസ് വി. ചിദംബരേഷ്, പി.വി. അബ്ദുള്‍ വഹാബ് എം.പി., ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്, ഡല്‍ഹിയിലെ കേരളത്തിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, മുന്‍ സ്വീഡിഷ് അംബാസഡര്‍ ബാനശ്രീ ബോസ് ഹാരിസണ്‍, ഇറ്റാലിയന്‍ എംബസി കള്‍ച്ചറല്‍ സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ ക്ലോഡിയ, സ്വീഡിഷ് എംബസി ഡെപ്യൂട്ടി ചീഫ് ഡി മിഷന്‍ ക്രിസ്റ്റ്യന്‍ കാമില്‍, സുബ്ബു റഹ്‌മാന്‍, സതീഷ് നമ്പൂതിരിപ്പാട്, ബാബു പണിക്കര്‍, കെ. രഘുനാഥ്, ഫാ. റോബി കണ്ണന്‍ചിറ, രാജന്‍ സിറിയക്ക്, മാനുവേല്‍ മെഴുക്കനാല്‍ തുടങ്ങിയവരും ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകളില്‍നിന്നുള്ള വിദ്യാര്‍ഥികളും പങ്കെടുത്തു.
Content Highlights: There is a view that Kerala is not friendly to development - Shashi Tharoor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..