-
ബെംഗളുരു: ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് കാമ്പസിലെ ഫോര്‍ജ് ആന്‍ഡ് ഫൗണ്ടറി ഡിവിഷനുള്ളില്‍ തീപ്പിടുത്തം. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല.
എട്ട് അഗ്നിശമനയൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി എച്ച്എഎല്‍ വക്താവ് അറിയിച്ചു.
വലിയരീതിയില്‍ തീയും പുകയും ഉയര്‍ന്നത് സമീപവാസികളെ പരിഭ്രാന്തരാക്കി. രാവിലെ ഒമ്പതരയോടെ എച്ച്എഎല്‍ കാമ്പസില്‍ നിന്ന് വലിയൊരു സ്ഫോടന ശബ്ദം കേട്ടതായി സമീപവാസികള്‍ പറയുന്നു. ശബ്ദം കേട്ട് നോക്കിയപ്പോഴാണ് തീപ്പിടുത്തമുണ്ടായത് ശ്രദ്ധയില്‍ പെട്ടത്.
മഗ്നീഷ്യം സ്ക്രാപ്പ് സ്റ്റോക്ക്പൈലിന് തീപിടിച്ചതിനാലാണ് സ്ഫോടന ശബ്ദമുണ്ടായതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ എംഎന്‍ അനുചെത് പറഞ്ഞു.
Content Highlights: There is a fire incident in the foundry department near the old HAL airport.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..