തേജസ്വി സൂര്യ | Screengrab: twitter.com|Tejasvi_Surya
ന്യൂഡൽഹി: സ്വർണക്കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് പങ്കുണ്ടെന്ന് ബെംഗളൂരുവിൽ നിന്നുള്ള ബിജെപി എം.പി തേജസ്വി സൂര്യ പാർലമെന്റിൽ.
സർക്കാരിനെതിരേയുള്ള സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുകയാണ്. വനിതാ പ്രതിഷേധക്കാരെയടക്കം അക്രമിക്കുന്നുവെന്നും തേജസ്വി സൂര്യ പാർലമെന്റിൽ ആരോപിച്ചു.
ലൈഫ് മിഷൻ പദ്ധതിയിലും വലിയ അഴിമതിയാണ് നടക്കുന്നത്. ദുരന്തങ്ങളെ കേരള സർക്കാർ രാഷ്ട്രീയ നേട്ടമാക്കുന്നുവെന്നും തേജസ്വി സൂര്യ പറഞ്ഞു. കോവിഡ് രോഗികളുടെ ഡാറ്റ അനധികൃതമായി ശേഖരിക്കുന്നു. കള്ളക്കടത്ത് മുതൽ മയക്ക് മരുന്ന് കടത്ത് വരെയുള്ളവർ സർക്കാരുമായി ബന്ധപ്പെട്ട് കിടക്കുന്നു. സർക്കാരിനെതിരേ ശബ്ദമുയുർത്താനുള്ള വലിയ ശക്തി ഇവിടെ ബിജെപിക്കില്ലെങ്കിലും ശക്തമായ പ്രതിഷേധം നടക്കുന്നുണ്ടെന്നും തേജസ്വി സൂര്യ ചൂണ്ടിക്കാട്ടി.
ബിജെപി എംപിയുടെ പ്രസ്താവനയ്ക്കെതിരെ ഇടത് എംപിമാർ പ്രതിഷേധിച്ചു. എം എം ആരിഫും പി ആർ നടരാജനും സഭയിൽ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചപ്പോൾ കോൺഗ്രസ് അംഗങ്ങൾ മൗനം പാലിച്ചു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..