ന്യൂഡല്‍ഹി: കര്‍ണാടകയിലെ ബി.ജെ.പി നേതാവ് യെദ്യൂരപ്പ മുഖ്യമന്ത്രിയാവാന്‍ പാര്‍ട്ടി നേതൃത്വത്തിന് 1800 കോടി രൂപ നല്‍കിയെന്നത് കോണ്‍ഗ്രസ് നടത്തുന്ന വ്യാജ പ്രചാരണമാണെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി. കോണ്‍ഗ്രസാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍. ഇത് വ്യാജമാണെന്ന് വ്യക്തമായതാണെന്നും ജെയ്റ്റ്ലി പറഞ്ഞു.

ഉത്തരവാദിത്വപ്പെട്ടവര്‍ ഈ വിഷയം കൃത്യമായി പരിശോധിച്ചിട്ടുണ്ട്. യെദ്യൂരപ്പയുടെ പ്രതികരണം ഉചിതവും കൃത്യവുമായിരുന്നു. തന്റെ ഒപ്പും കൈപ്പടയും ഒത്തുനോക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. 

സാം പിത്രോദയുണ്ടാക്കിയ കുരുക്കില്‍ നിന്ന് കോണ്‍ഗ്രസിന് പുറത്ത് കടക്കണമായിരുന്നു. രാഹുലിന്റെ രക്ഷക്കായി നുണകളുടെ കാരവന്‍ അവിടെ തയ്യാറായി. കോണ്‍ഗ്രസിന്റെ ഉപജീവനമാര്‍ഗം കളവ് പ്രചരിപ്പിക്കലാണ്. വിജയ്മല്യ, നീരവ് മോദി, റഫാല്‍ തുടങ്ങിയ വിഷയങ്ങളിലൊക്കെ ഉണ്ടായ പ്രചാരണങ്ങള്‍ ഇതിന് തെളിവാണെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.

content highlights: Their Bread and Butter Depends on Falsehood says Arun Jaitley