പ്രേക്ഷകരുടെ വെള്ളംകുടി മുട്ടിക്കരുതെന്ന് തീയേറ്ററുകളോട് കോടതി


ഭക്ഷ്യസുരക്ഷാ വകുപ്പ് നിശ്ചിത ഇടവേളകളില്‍ പരിശോധന നടത്തണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

ചെന്നൈ: പുറത്ത് നിന്ന് വെള്ളം കൊണ്ടുവരാന്‍ വിലക്കുണ്ടെങ്കില്‍ സിനിമ കാണാനെത്തുന്നവര്‍ക്ക് തീയേറ്ററുകളുടെ അകത്ത് ശുദ്ധമായ കുടിവെള്ളം സൗജന്യമായി ലഭ്യമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. തീയേറ്ററുകളില്‍ കുടിവെള്ളത്തിനും മറ്റ് ശീതളപാനിയങ്ങള്‍ക്കും പരമാവധി വില്‍പന വിലയേക്കാള്‍ കൂടിയ തുക ഈടാക്കുന്നതിനെതിരേ അഭിഭാഷകനായ ജി. ദേവരാജന്‍ 2016ല്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ വാദത്തിനിടെയാണ് ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം ഈ ഉത്തരവ് നല്‍കിയത്.

സുരക്ഷയുടെ പേരില്‍ പുറത്ത് നിന്ന് വെള്ളം കൊണ്ടുവരുന്നത് വിലക്കുന്നതിന് മുന്‍പ് തീയേറ്റര്‍ ഉടമകള്‍ അകത്ത് സൗജന്യവും ശുദ്ധവുമായ വെള്ളം ലഭ്യമാക്കാന്‍ വാട്ടര്‍ പ്യൂരിഫയറുകളും കൂളറുകള്‍ സ്ഥാപിക്കണം. ഇത് എല്ലാ സമയത്തും ലഭ്യമായിരിക്കുകയും വേണം. കൂളറുകളും വാര്‍ട്ടര്‍ പ്യൂരിഫയറുകളും സദാ പ്രവര്‍ത്തനസജ്ജമായിരിക്കുകയും അവയുടെ പരിപാലനം സമയബന്ധിതമായി നടത്തുകയും വേണം. സിനിമ തുടങ്ങുന്നതിന് മുന്‍പും ഇടവേളകളിലും ഇത് ലഭ്യമായിരിക്കണം. എന്തെങ്കിലും കാരണം കൊണ്ട് കുടിവെള്ളം ലഭ്യമാക്കന്‍ കഴിഞ്ഞില്ലെങ്കില്‍ ബദല്‍ സംവിധാനം ഒരുക്കണം-കോടതി ഉത്തരവില്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നിശ്ചിത ഇടവേളകളില്‍ പരിശോധന നടത്തണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. തീയേറ്ററുകളില്‍ ഭക്ഷ്യവസ്തുക്കള്‍ കൂടിയ വിലയ്ക്ക് വില്‍ക്കുന്നുവെന്ന പരാതിയില്‍ അളവുതൂക്ക വകുപ്പ് വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും കോടതി ആവശ്യപ്പെട്ടു.

Content Highlights: Theatres must provide purified drinking water free of cost: sya High Court

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


amritha

'സംഗീത പരിപാടിയില്ലെങ്കിലും ഞാന്‍ ജീവിക്കും'; തേയില നുള്ളി രസിച്ച് അമൃത

May 2, 2022

Most Commented