ബിജെപി വക്താവിനെതിരെ വ്യാജവാർത്തയെന്ന് പരാതി; 'ദി വയർ' എഡിറ്റർമാരുടെ വീട്ടിൽ റെയ്ഡ്


സിദ്ധാർത്ഥ് വരദരാജൻറെ വീടിന് പുറത്തു നിന്നുള്ള ദൃശ്യം | Photo: ANI

ന്യൂഡൽഹി: സ്വതന്ത്ര ഓൺലൈൻ മാധ്യമമായ 'ദി വയറി'ന്റെ എഡിറ്റർമാരുടെ വീടുകളിൽ റെയ്ഡ്. ബി.ജെ.പി. വക്താവ് അമിത് മാളവ്യയുടെ പരാതിക്ക് പിന്നാലെയാണ് രണ്ട് എഡിറ്റർമാരുടെ വീട്ടിൽ ഡൽഹി പോലീസ് റെയ്ഡ് നടത്തുന്നതെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു.

വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, അപകീർത്തിപ്പെടുത്തൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചായിരുന്നു ബി.ജെ.പി. വക്താവ് അമിത് മാളവ്യ ദി വയറിനെതിരെ ഡൽഹി പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ദി വയറിന്റെ എഡിറ്റർമാരായ സിദ്ധാർത്ഥ് വരദരാജൻ, എം.കെ. വേണു എന്നിവരുടെ വീട്ടിൽ ഡൽഹി പോലീസ് റെയ്ഡ് നടത്തിയതായാണ് റിപ്പോർട്ട്. ഇവരുടെ ഉപകരണങ്ങൾ പരിശോധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ആരേയും കസ്റ്റഡിയിൽ എടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.



വെകുന്നേരം 4.45-ഓടുകൂടിയാണ് ഡൽഹി പോലീസ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധന നടത്തിയതതെന്ന് എം.എ വേണു പറഞ്ഞു. അമിത് മാളവ്യയുടെ പരാതിയുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. തന്റെ ഐ ഫോണും ഐപാഡും അവർ പരിശോധിച്ചതായും വരദരാജന്റെ വീട്ടിലും സമാനമായരീതിയിൽ റെയ്ഡ് നടന്നതായും അദ്ദേഹം വ്യക്തമാക്കി.

സോഷ്യൽ മീഡിയ ഭീമന്മാരായ മെറ്റ അമിത് മാളവ്യയ്ക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകിയതായി അവകാശപ്പെടുന്ന അന്വേഷണ പരമ്പര ദി വയർ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ പിന്നീട് വാർത്ത പിൻവലിച്ചു. തെറ്റായ വാർത്ത നൽകിയെന്ന് ചൂണ്ടിക്കാട്ടി ദ വയർ മുൻ കൺസൾട്ടന്റ് ദേവേഷ് കുമാറിനെതിരെ ദി വയർ പരാതി നൽകുകയും ചെയ്തിരുന്നു.

Content Highlights: 'The Wire' Editors' Homes Searched After Complaint By BJP's Amit Malviya


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented