കൊറോണ പ്രതിസന്ധി; മോദിയെ ലോകം പ്രതീക്ഷയോടെ നോക്കുന്നുവെന്ന് ജെ.പി നഡ്ഡ


-

ന്യൂഡൽഹി: കോവിഡ്-19 പ്രതിസന്ധികാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ നയിക്കുന്ന രീതിയെ ലോകം അഭിനന്ദിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ. ലോകം മുഴുവൻ മോദിയെ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ 40-ാമത് സ്ഥാപക ദിനത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ 40-ാം സ്ഥാപക ദിനത്തിൽ ഓരോ പാർട്ടി പ്രവർത്തകനും 40 പേരോട് 100 രൂപ വീതം പി.എം കെയേഴ്‌സ്‌ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യർഥിക്കണമെന്നും നഡ്ഡ ആവശ്യപ്പെട്ടു. നമ്മൾ എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന പോലീസുകാർ, ഡോക്ടർമാർ, നഴ്സുമാർ, ബാങ്ക് ഉദ്യോഗസ്ഥർ, പോസ്റ്റുമാൻമാർ എന്നിവർക്ക് നന്ദി അർപ്പിക്കണം. അദ്ദേഹം പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു.

24 മണിക്കൂറും പൊതുജനാരോഗ്യത്തിനായി പ്രവർത്തിക്കുന്നവരോട് കൃതജ്ഞത ഉള്ളവരായിരിക്കണമെന്നും ലോക്ക് ഡൗണിനിടയിലും കഠിനമായി പ്രവർത്തിക്കുന്ന ഇവർക്കായി ഒരുനേരത്തെ ഭക്ഷണമെങ്കിലും നൽകി അവരോടുള്ള ഐക്യദാർഡ്യം പ്രകടിപ്പിക്കണമെന്നും പാർട്ടി പ്രവർത്തകരോടുള്ള ട്വിറ്റർ സന്ദേശത്തിൽ നഡ്ഡ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ബിജെപി സ്ഥാപകദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയ നേതാക്കൾ ട്വിറ്റർ സന്ദേശം നൽകി. എല്ലാ ബിജെപി നേതാക്കളും പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡയുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും രാജ്യത്തെ കോവിഡ്-19 മുക്തമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാമെന്നും മോദിയുടെ ട്വീറ്റിൽ പറയുന്നു.

സ്ഥാപിതമായി 40 വർഷം കൊണ്ട് ഇന്ത്യൻ ജനാധിപത്യത്തിന്റെ നെടുംതൂണായി ബിജെപി മാറിയെന്ന് രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു. മാത്രമല്ല ജനവിശ്വാസത്തിന്റെ കേന്ദ്രമായി മാറാനും പാർട്ടിക്ക് കഴിഞ്ഞുവെന്നും ഇതിനെല്ലാം കാരണം കോടിക്കണക്കിന് വരുന്ന പാർട്ടി പ്രവർത്തകരും കാര്യകർത്താക്കളുമാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:The whole world is looking towards PM Modi with hope- Nadda


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented