ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ കോളേജുകളിലെ പുതിയ അധ്യയന വര്‍ഷം സെപ്തംബറില്‍ തുടങ്ങിയാല്‍ മതിയെന്ന് യു ജി സി ഉപസമിതിയുടെ നിര്‍ദ്ദേശം. വര്‍ഷാന്ത്യ പരീക്ഷകളും സെമസ്റ്റര്‍ പരീക്ഷകളും ജൂലായില്‍ നടത്താനും സമിതി നിര്‍ദേശിക്കുന്നു.

ജൂലൈ പകുതിയോടെ ആരംഭിക്കേണ്ട അധ്യായന വര്‍ഷം ഒന്നരമാസം വൈകി സെപ്തംബറില്‍ മാത്രം ആരംഭിച്ചാല്‍ മതിയെന്നാണ് പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് ശുപാര്‍ശ നല്‍കുന്നതിനായി യു ജി സി നിയമിച്ച ഉപസമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

അതേസമയം വര്‍ഷാന്ത്യ പരീക്ഷകളും സെമസ്റ്റര്‍ പരീക്ഷകളും ജൂലായില്‍ നടത്താനും കഴിയുമെങ്കില്‍ ഓണ്‍ലൈനായി തന്നെ പരീക്ഷകള്‍ നടത്തണമെന്ന നിര്‍ദ്ദേശമാണ് സമിതി മുന്നോട്ടുവെക്കുന്നത്‌.

മെഡിക്കല്‍ എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷകളുടെ നേരത്തെ നിശ്ചയിച്ച തീയതിയും നീണ്ടുപോകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ അനുമതി ആവശ്യമാണ്. 

ഉപസമിതിയുടെ നിര്‍ദ്ദേശം യു ജി സി പരിഗണനയിലാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം യുജിസിയുടേത് ആയിരിക്കും. 

Content Highlights: The UGC committee recommended that the college academic year be started in September