.
ന്യൂഡൽഹി: വ്യത്യസ്ത പേരുകളിൽ വിവിധ തിരിച്ചറിയൽ കാർഡുകൾ സ്വന്തമാക്കിയെന്ന പരാതിയിൽ പ്രവാസി വ്യവസായിയും പദ്മശ്രീ പുരസ്‌കാര ജേതാവുമായ സുന്ദർ മേനോനെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. സുന്ദർ മേനോനെതിരെ പരാതി നൽകിയ തിരുവമ്പാടി സ്വദേശി ബാലസുബ്രമണ്യത്തിന് പത്ത് ലക്ഷം രൂപ പിഴയിടുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. തുടർന്ന് ബാലസുബ്രഹ്മണ്യം ഹർജി പിൻവലിച്ചു.
പാസ്പോർട്ട്, പാൻ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ് തുടങ്ങിയ വിവിധ തിരിച്ചറിയൽ രേഖകൾ വ്യതസ്ത പേരുകളിലെടുത്ത് ഉപയോഗിക്കുന്നുവെന്നായിരുന്നു സുന്ദർ മേനോന് എതിരായ പരാതി. നികുതി വെട്ടിപ്പിനാണ് ഇങ്ങനെ വ്യത്യസ്ത പേരുകളിൽ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കുന്നതെന്ന് ആരോപിച്ച് തൃശൂർ തിരുവമ്പാടി സ്വദേശി ബാലസുബ്രഹ്മണ്യമാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ആരോപണം സുന്ദർ മേനോന് വേണ്ടി ഹാജരായ അഭിഭാഷകർ നിഷേധിച്ചു. ഹർജിക്കാരന്റെ ഉദ്ദേശശുദ്ധിയെ ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് സംശയം പ്രകടിപ്പിച്ചു. ഹർജി പിൻവലിച്ചില്ലെങ്കിൽ പത്ത് ലക്ഷം രൂപ പിഴ വിധിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. തുടർന്നാണ് ഹർജി പിൻവലിച്ചത്.
സുന്ദർ മേനോന് വേണ്ടി സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജ്, അഭിഭാഷകരായ ബിജു പി രാമൻ, ഉഷ നന്ദിനി എന്നിവർ ഹാജരായി. ബാലസുബ്രമണ്യത്തിന് വേണ്ടി സീനിയർ അഭിഭാഷകൻ ഗുരു കൃഷ്ണ കുമാർ, മിഷ റോത്തഗി, അനുപമ സുബ്രമണ്യം എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കർ ആണ് ഹാജരായത്.
Content Highlights: The Supreme Court rejected the plea to order an inquiry against Padma Shri Sundar Menon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..