കുട്ടികൾ കുടചൂടി ക്ലാസ്മുറിയിൽ
ഭോപ്പാല്‍: മഴയത്ത് കുടചൂടി ക്ലാസിലിരിക്കുന്ന കുട്ടികള്‍.ബെഞ്ചും ഡെസ്ക്കുമില്ലാതെ നിലത്തിരുന്ന് ക്ലാസ് കേള്‍ക്കുന്ന കുട്ടികള്‍. മധ്യപ്രദേശിലെ ഒരു സര്‍ക്കാര്‍ സ്കൂളിന്റെ ദുരവസ്ഥ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ സ്കൂളെന്ന നിലയില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളെ നിരവധി പ്രതിപക്ഷ നേതാക്കളും കോണ്‍ഗ്രസും ഏറ്റെടുത്തിട്ടുണ്ട്.
മധ്യപ്രദേശിലെ സെയോണി ജില്ലയിലെ ഗൈരികലയിലുള്ള സര്‍ക്കാര്‍ സ്കൂളിന്റെ വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്. സംസ്ഥാനത്തെ ഭൂരിപക്ഷം സര്‍ക്കാര്‍ സ്കൂളുകളുടേയും അവസ്ഥ ഇതാണെന്നും ശിവരാജ് സര്‍ക്കാരിന്റെ യഥാര്‍ഥ അവസ്ഥ ഇതാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
ഒരു കൈയില്‍ കുടയും മറ്റേകൈയില്‍ പുസ്തകവുമായി വിദ്യാര്‍ഥികള്‍ ക്ലാസിലിരിക്കുന്നത് ദൃശ്യത്തില്‍ കാണാം. പൊട്ടിപ്പൊളിഞ്ഞ കെട്ടിടവും ജനാലയുമുള്ള ക്ലാസുകളിലേക്ക് ക്ഷുദ്രജീവികള്‍പോലും പലപ്പോഴും കയറി വരുന്നൂവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.കോണ്‍ഗ്രസ് നേതാവ് നരേന്ദ്ര സലൂജയാണ് വീഡിയോ ട്വീറ്റ് ചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..