ന്യൂഡല്‍ഹി: ചൈനയ്‌ക്കെതിരെ ശക്തമായ പ്രതികരണവുമായി ഇന്ത്യ. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് കാരണം ചൈനയുടെ നിലപാടുകളാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. 

ചൈനയുടെ ഏകപക്ഷീയമായ നടപടികളാണ് ലഡാക്കില്‍ കഴിഞ്ഞ നാലുമാസത്തിലേറെയായി സംഘര്‍ഷം തുടരാന്‍ ഇടയാക്കിയത്. ഇനിയെങ്കിലും ആത്മാര്‍ഥമായ ചര്‍ച്ചയ്ക്ക് ചൈന തയ്യാറാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിനുളള ബ്രിഗേഡിയര്‍ തല ചര്‍ച്ച തുടരുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 

അതിര്‍ത്തിയില്‍ ഇപ്പോഴും യുദ്ധസമാനമായ സാഹചര്യം തുടരുകയാണ്. കരസേന മേധാവി ജനറല്‍ എംഎം നരവാനെ ലഡാക്കിലെത്തിയിട്ടുണ്ട്. രണ്ടുദിവസത്തെ സന്ദര്‍ശനത്തില്‍ ലഡാക്കിലെ അതിര്‍ത്തി പോസ്റ്റുകള്‍ സന്ദര്‍ശിക്കുകയും സാഹചര്യങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുകയും ചെയ്യും. സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

Content Highlights: The situation we witnessed over the past four months is a direct result of the actions taken by China