സുപ്രീം കോടതി | Photo: PTI
ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജിയില്‍ ഭൂരിപക്ഷ മതവിഭാഗങ്ങളെ ഒഴിവാക്കിയതിന് സുപ്രീം കോടതി വിമര്‍ശനം. മതം ചില കാര്യങ്ങളില്‍ പ്രധാനപ്പെട്ടതാണെങ്കിലും, വിദ്യാഭ്യാസ അവകാശത്തിന്റെ കാര്യത്തില്‍ ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസം ഇല്ലെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് പിന്‍വലിച്ച സാഹചര്യത്തില്‍ ന്യൂനപക്ഷ ഇതര സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രവേശനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. വിദ്യാഭ്യാസ അവകാശ നിയമത്തിലെ 12 (1) സി വകുപ്പ് പ്രകാരം ചുരുങ്ങിയത് ഇരുപത്തിയഞ്ച് ശതമാനം സീറ്റുകള്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉറപ്പാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമായി ഈ ആവശ്യമെന്തിന് ഉന്നയിക്കുന്നുവെന്ന് സുപ്രീം കോടതി ആരാഞ്ഞു. ഭൂരിപക്ഷ മതവിഭാഗങ്ങളുടെ കാര്യമെന്ത് കൊണ്ടാണ് ഹര്‍ജിയില്‍ പരാമര്‍ശിക്കാത്തതെന്നും
കോടതി ആരാഞ്ഞു. തുടര്‍ന്ന് ഹര്‍ജിയിലെ ആവശ്യം ഭേദഗതി ചെയ്ത് നല്‍കാന്‍ ഹര്‍ജിക്കാരനായ മുഹമ്മദ് ഇമ്രാന്‍ അഹമ്മദിന്റെ അഭിഭാഷകനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
Content Highlights: The Right of Children to Free and Compulsory Education Supreme court
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..