'ദ കേരള സ്റ്റോറി' ജെ.എൻ.യു.വിൽ പ്രദർശിപ്പിച്ചപ്പോൾ | twitter.com/Prakash_Parmar0
ന്യൂഡല്‍ഹി: രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടെ ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ 'ദ കേരള സ്റ്റോറി' സിനിമയുടെ പ്രത്യേക പ്രദര്‍ശനം. ഇടതുപക്ഷ വിദ്യാര്‍ഥികളുടെ പ്രതിഷേധങ്ങള്‍ക്കിടെ എ.ബി.വി.പി.യുടെ നേതൃത്വത്തിലാണ് യൂണിവേഴ്സിറ്റിയില്‍ സിനിമാ പ്രദര്‍ശനം നടത്തിയത്. കാമ്പസിലെ കണ്‍വന്‍ഷന്‍ സെന്റര്‍ ഓഡിറ്റോറിയത്തിൽ നടന്ന പ്രദര്‍ശനത്തിന് നിരവധി വിദ്യാര്‍ഥികള്‍ എത്തിയിരുന്നു.
മേയ് അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 32,000 പെണ്‍കുട്ടികള്‍ കേരളത്തില്‍നിന്ന് പശ്ചിമേഷ്യയില്‍ പോയി ഐ.എസ്.ഐ.എസില്‍ ചേര്‍ന്നുവെന്ന് അവകാശപ്പെടുന്നതാണ് സിനിമ. ഇത് കേരളത്തെയും മുസ്‌ലിം സമൂഹത്തെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി കോണുകളില്‍നിന്ന് പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
സുദീപ്‌തോ സെന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. സിനിമയുടെ ട്രെയിലര്‍ ഡിസ്‌ക്രിപ്ഷനില്‍ 32,000 പെണ്‍കുട്ടികളെ മതം മാറ്റി ഐ.എസില്‍ ചേര്‍ത്തുവെന്നായിരുന്നു നല്‍കിയിരുന്നത്. പ്രതിഷേധം കനത്തതോടെ ഇത് മൂന്ന് പെണ്‍കുട്ടികള്‍ എന്നാക്കി മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം സിനിമയ്ക്ക് ചില മാറ്റങ്ങളോടെ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കുകയും ചെയ്തിരുന്നു.
Content Highlights: the kerala story, jnu, abvp
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..