ഗവര്‍ണര്‍ വീണ്ടും ആറ് പേജുള്ള പ്രേമലേഖനം അയച്ചിരിക്കുകയാണ്; പരിഹാസവുമായി ഗെഹ്ലോത്


2 min read
Read later
Print
Share

ഗവര്‍ണ്ണറുടെ നിലപാടിനെതിരേ രാജ്ഭവനു മുന്നില്‍ കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ പ്രതിഷേധം നടത്തിയതിനു തൊട്ടടുത്ത ദിവസമാണ് ഗെഹ്‌ലോത്തിന്റെ പ്രസ്താവന വരുന്നത്.

അശോക് ഗഹലോത്ത്. Photo: PTI

ജയ്പുര്‍ : ഗവര്‍ണര്‍ കല്‍രാജ് മിശ്രയുടെ പെരുമാറ്റത്തെ കുറിച്ച് പ്രധാനമന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്. രാജസ്ഥാൻ ഭരണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട്‌ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഗവര്‍ണറുടെ പെരുമാറ്റത്തെ കുറിച്ച് ഇന്നലെ പ്രധാനമന്ത്രിയോട് സംസാരിച്ചിരുന്നു. ഗവര്‍ണ്ണര്‍ വീണ്ടും ഞങ്ങള്‍ക്ക് ആറ് പേജുള്ള പ്രേമലേഖനം അയച്ചിരിക്കുകയാണ്" എന്നാണ് ഗവര്‍ണ്ണറുടെ നടപടിയെ പരിഹസിച്ച് ഗെഹ് ലോത് സംസാരിച്ചത്.

ഗവര്‍ണ്ണറുടെ നിലപാടിനെതിരേ രാജ്ഭവനു മുന്നില്‍ കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ പ്രതിഷേധം നടത്തിയതിനു പിന്നാലെയാണ്‌ ഗെഹ്‌ലോത്തിന്റെ പ്രസ്താവന വരുന്നത്.

നിയമസഭ വിളിക്കണമെങ്കില്‍ 21 ദിവസം മുന്‍പുള്ള നോട്ടീസ് വേണമെന്നതാണ് ഗവര്‍ണര്‍ കല്‍രാജ് മിശ്രയുടെ നിലപാട്. 200 എംഎല്‍എമാരെയും ആയിരം ജീവനക്കാരെയും ഒരുമിച്ച് വിളിച്ചു ചേര്‍ക്കുന്നത് കോവിഡ്കാല ചട്ടപ്രകാരം അനുവദിക്കാനാവില്ല എന്നാണ് ഗവര്‍ണര്‍ പറയുന്നത്.

നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്തിന്റെഅപേക്ഷ ഗവര്‍ണര്‍ കല്‍രാജ് മിശ്ര രണ്ടാം തവണയാണ് നിരസിക്കുന്നത്. സംസ്ഥാന പാര്‍ലമെന്ററി കാര്യ വകുപ്പിന് നിയമസഭ ചേരുന്നതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഗവര്‍ണര്‍ തിരിച്ചയക്കുകയായിരുന്നു.

വെള്ളിയാഴ്ച മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നായിരുന്നു ഗെഹ്‌ലോത് ആവശ്യപ്പെട്ടിരുന്നത്. ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഗവര്‍ണറുടെ നടപടിയെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ നേരത്തെ അശോക് ഗെഹ്‌ലോത് എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനില്‍ ധര്‍ണ നടത്തിയിരുന്നു.

രാജസ്ഥാനില്‍ നിലനില്‍ക്കുന്ന ഭരണ പ്രതിസന്ധി പരിഹരിക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണുമെന്നും ഗെഹ്ലോത് പറഞ്ഞു. കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു ഗെഹ് ലോത്തിന്റെ പ്രസ്താവന. ആവശ്യം വരികയാണെങ്കില്‍ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നില്‍ ധര്‍ണ്ണ നടത്തുമെന്നും ഗെഹ് ലോത് അറിയിച്ചു.

അതേസമയം സച്ചിന്‍ പൈലറ്റിനൊപ്പം പോയ 19 എംഎല്‍എമാരില്‍ മൂന്ന് പേര്‍ തിരികെ വരുമെന്ന് കോണ്‍ഗ്രസ്സ് വക്താവ് രണ്‍ദീപ് സിങ് സര്‍ജേവാല. 48 മണിക്കൂറിനകം ഇവര്‍ കോണ്‍ഗ്രസ്സ് പാളയത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം അറിയിച്ചു.

content highlights : The Governor has once again sent us a six-page love letter, Says Ashok Gehlot

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Basangouda Patil Yatnal

1 min

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്‌റുവല്ല, ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടത് നേതാജിയെ ഭയന്ന്- BJP നേതാവ്

Sep 28, 2023


manipur

1 min

'ജനരോഷം കത്തുന്നു'; സ്വന്തം സര്‍ക്കാരിനെ കുറ്റപ്പെടുത്തി നഡ്ഡയ്ക്ക് മണിപ്പുര്‍ ബിജെപിയുടെ കത്ത്

Sep 30, 2023


പി.പി. സുജാതന്‍

1 min

തിരുവല്ല സ്വദേശിയെ ഡല്‍ഹിയിലെ പാര്‍ക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി, ശരീരത്തില്‍ മുറിവുകള്‍

Sep 30, 2023


Most Commented