-
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെ ഇന്ത്യ അവസരമായി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാണിജ്യ ഖനനത്തിനായുള്ള കല്‍ക്കരി ഖനികളുടെ ലേലത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ലേലം ആരംഭിച്ചത്. 41 കല്‍ക്കരി ഖനികളാണ് ലേലം ചെയ്യുന്നത്.
കൊറോണ വൈറസ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെ മറി കടക്കാനായി സര്‍ക്കാര്‍ വിഭാവനം ചെയ്ത ആത്മ നിര്‍ഭര്‍ ഭാരത് നടപടികളുടെ ഭാഗമായാണ് കല്‍ക്കരി ഖനികള്‍ ലേലം ചെയ്യുന്നത്.
ഇന്ത്യയെ ഊര്‍ജ മേഖലയില്‍ സ്വയം പര്യാപ്തമാക്കാന്‍ ഉതകുന്നതാണ് ഈ നടപടിയെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യം പ്രതിസന്ധികളെ അവസരമാക്കി മാറ്റും. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കലാണ് സ്വയം പര്യാപ്തത. ഇന്ത്യ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമാകും. രാജ്യം ഉടന്‍ കല്‍ക്കരി ഉത്പാദനത്തില്‍ മുന്നിലെത്തും. ഈ മേഖലയില്‍ ഇന്ത്യ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കല്‍ക്കരി ഖനന ലേലത്തിലൂടെ എല്ലാ എല്ലാമേഖലകളെയും സഹായിക്കാനാകുമെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി
കല്‍ക്കരി ഖനന ലേലം ആരംഭിച്ചതോടെ വ്യവസായങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. വാണിജ്യ കല്‍ക്കരി ഖനനത്തിന്റെ വ്യാപനം സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കും, ഇത് ഉയര്‍ന്ന ഉല്‍പാദനത്തിലേക്ക് നയിക്കുകയും ഈ മേഖലയില്‍ മത്സരം വര്‍ദ്ധിക്കുകയും ചെയ്യും. ഇത് രാജ്യത്തെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ഇതുവരെ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലാണ് കല്‍ക്കരി ഖനനം നടന്നിരുന്നത്.
Content Highlight: The government has taken a "big step today" PM Modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..