വി.മുരളീധരൻ
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ തോല്‍വിയില്‍ പ്രതികരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. തിരഞ്ഞെടുപ്പ് നടന്നത് കര്‍ണാടകയിലാണെന്നും താന്‍ കേരളത്തിലെ നേതാവാണെന്നും അദ്ദേഹം മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോള്‍ പറഞ്ഞു.
'തിരഞ്ഞെടുപ്പ് നടന്നത് കര്‍ണാടകത്തിലാണ്. ഞാന്‍ കേരളത്തിലെ നേതാവാണ്. തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് കര്‍ണാടകത്തിലെ നേതാക്കള്‍ ആവശ്യമായ വിലയിരുത്തല്‍ നടത്തി കാര്യങ്ങള്‍ പറയും. കേന്ദ്രമന്ത്രി ആയതുകൊണ്ട് കാര്യമില്ല. വിദേശകാര്യ വകുപ്പാണ് എന്റേത്. അതിനെ കുറിച്ചാണെങ്കില്‍ സംസാരിക്കാം' മുരളീധരന്‍ പറഞ്ഞു.
ബിജെപി തിരഞ്ഞെടുപ്പില്‍ ജയിക്കുകയും തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു പ്രസ്ഥാനമാണത്. ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതോട് കൂടി ബിജെപി ഇല്ലാതാകില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
എല്ലാ തിരഞ്ഞെടുപ്പിലും എല്ലാ നേതാക്കളും അതത് സംസ്ഥാനങ്ങളില്‍ പോയി പ്രചാരണത്തില്‍ പങ്കെടുക്കാറുണ്ടെന്നും മോദിയുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണം സംബന്ധിച്ച് ചോദ്യത്തിന് മുരളീധരന്‍ മറുപടി നല്‍കി.
മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും തോറ്റ ബിജെപി പിന്നീട് നടന്ന ലോക്‌സഭയില്‍ ജയിച്ചു. അതുകൊണ്ട് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് കാര്യങ്ങള്‍ വിലയിരുത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: 'The election was held in Karnataka, I am the leader of Kerala' - Union Minister-v muraleedharan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..