-
അഹമ്മദാബാദ് : വിയോജിപ്പിനെ രാജ്യദ്രോഹമെന്ന് മുദ്രകുത്തുന്നതിനെതിരെ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. വിയോജിപ്പുകള്‍ തടയാന്‍ സ്റ്റേറ്റ് മെഷിനറികള്‍ ഉപയോഗിക്കുന്നത് ഭയം ഉളവാക്കുന്നുവെന്നും ഇത് നിയമവാഴ്ചയെ ലംഘിക്കുന്നുവെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നമ്മുടെ പ്രതിജ്ഞാബദ്ധതയുടെ ഹൃദയഭാഗത്താണ് വിയോജിപ്പിനെ ദേശവിരുദ്ധമോ ജനാധിപത്യവിരുദ്ധമോ ആയി മുദ്രകുത്തുന്നത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ വികസനത്തിനും സാമൂഹിക ഏകോപനത്തിനുമുള്ള നിയമാനുസൃതമായ വഴി വാഗ്ദാനം ചെയ്യുന്നുണ്ട്.
വിയോജിപ്പിനെ സംരക്ഷിക്കുകയാണെങ്കില്‍ ബഹുസ്വര സമൂഹത്തെ നിര്‍വചിക്കുന്ന മൂല്യങ്ങള്‍ക്ക് മേല്‍ ഏകാധിപത്യം സ്ഥാപിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. മറിച്ച് ചോദ്യം ചെയ്യാനുള്ള ഇടങ്ങള്‍ നശിപ്പിക്കുന്നത് രാഷ്ട്രീയവും,സാമ്പത്തികവും സാംസ്കാരികവും, സാമൂഹികവുമായ എല്ലാ വളര്‍ച്ചയെയും നശിപ്പിക്കും-ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായി രാജ്യ വ്യാപകമായി നടക്കുന്ന സമരങ്ങളുടെ പശ്ചാത്തലത്തിലാണ് ചന്ദ്രചൂഡിന്റെ അഭിപ്രായ പ്രകടനം.
Content Highlights: The destruction of spaces for questioning and dissent destroys the basis of all growth
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..