ലോകസഭയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സംസാരിക്കുന്നു| (LSTV|PTI Photo
ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട നിലവിലുള്ള ധാരണകളെ ചൈന മാനിക്കുന്നില്ല. അതിര്‍ത്തി സംബന്ധിച്ച് ഇന്ത്യയ്ക്കും ചൈനയ്ക്കും വ്യത്യസ്ത അഭിപ്രായമാണ് ഉള്ളതെന്നും അദ്ദേഹം ലോക്‌സഭയില്‍ വ്യക്തമാക്കി.
1960-ല്‍ ഇരുരാജ്യങ്ങളും അംഗീകരിച്ച നിയന്ത്രണരേഖയെ സംബന്ധിച്ച ധാരണകള്‍ ഇന്ത്യ ഇതുവരെ പിന്തുടര്‍ന്നു. പക്ഷെ ചെന ഇപ്പോഴിത് അംഗീകരിക്കുന്നില്ല. നിയന്ത്രണരേഖയെപ്പറ്റി വ്യത്യസ്തമായ അഭിപ്രായമാണ് ഇരുഭാഗത്തുമുള്ളതെന്നാണ് ഇപ്പോള്‍ ചൈന പറയുന്നത്.
1993-ലും 199-6ലും ഒപ്പിട്ട കരാറുകള്‍ ചൈന ഏകപക്ഷീയമായി ലംഘിച്ചെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. കരാര്‍ ലംഘിച്ച് ഇന്ത്യയുടെ ഭാഗത്തേക്ക് കടന്നുകയറാനുള്ള ചൈനീസ് സൈന്യത്തിന്റെ നീക്കം ഇന്ത്യന്‍ സൈനികര്‍ ധീരമായി തടഞ്ഞു. ക്ഷമയും പരിഹാരവും മാത്രമല്ല, ആവശ്യമുള്ളപ്പോള്‍ ധീരതയും വീര്യവും സൈന്യം പ്രകടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
പരമാധികാരമെന്നത് രാജ്യം ഗൗരവമായി കാണുന്ന ഒന്നാണ്. അക്കാര്യത്തില്‍ രാജ്യം എല്ലാ പ്രതിസന്ധികള്‍ക്കും വേണ്ടി സജ്ജമാണ്. ഇക്കാര്യം മോസ്‌കോയില്‍വെച്ച് ചൈനീസ് പ്രതിരോധ മന്ത്രിയെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
പ്രശ്‌നം സമാധാനപരമായി പരിഹരിക്കാനാണ് ആഗ്രഹം. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ എന്ത് ചെയ്യാനും സജ്ജമാണെന്നും ചൈനയെ അറിയിച്ചതായി രാജ്‌നാഥ് സിങ് വ്യക്തമാക്കി. സമാനമായ സന്ദേശം വിദേശകാര്യമന്ത്രിയും ചൈനയ്ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: The border issue with China is still unresolved says Rajnath Singh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..