സുഷമ സ്വരാജും പ്രധാനമന്ത്രി നരേന്ദ്രമോദിയും| ഫോട്ടോ: പി ടി ഐ
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സുഷമ സ്വരാജിന്റെ 70-ാം ജന്മവാര്ഷിക ദിനത്തില്‍ അവരെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് സുഷമ സ്വരാജ് തന്റെ ഗ്രാമം സന്ദര്‍ശിച്ചതടക്കമുള്ള കാര്യങ്ങള്‍ മോദി അനുസ്മരിച്ചത്.
'25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം. ഞാന്‍ ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ സമയത്താണ് സുഷമ ജി ഒരു തിരഞ്ഞെടുപ്പ് പര്യടനത്തില്‍ പങ്കെടുക്കുന്നതിനായി ഗുജറാത്തില്‍ എത്തിയത്. അതിനിടയില്‍ എന്റെ ഗ്രാമമായ വഡ്നഗറില്‍ എത്തുകയും എന്റെ അമ്മയെ കാണുകയും ചെയ്തിരുന്നു. അപ്പോഴാണ് എന്റെ അടുത്ത ബന്ധുവിന് ഒരു മകള്‍ പിറന്നത്. ജാതക പ്രകാരം അവള്‍ക്ക് ജ്യോതിഷി ഒരു പേര് നിര്‍ദ്ദേശിക്കുകയും കുടുംബം അത് സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടാണ് ഒരു ട്വിസ്റ്റ് സംഭവിച്ചത്. സുഷ്മ ജിയുടെ സന്ദര്‍ശനത്തിനുശേഷം അമ്മ പറഞ്ഞു കുഞ്ഞിനെ സുഷ്മ എന്ന് വിളിച്ചാല്‍ മതിയെന്ന്. എന്റെ അമ്മ അത്ര വിദ്യാസമ്പന്നയല്ലെങ്കിലും ചിന്തകളില്‍ ആധുനിതക പുലര്‍ത്തുന്നവരാണ്. അന്ന് ആ തീരുമാനം അമ്മ കുടുംബത്തിലെ എല്ലാവരേയും അറിയിച്ച രീതി ഞാന്‍ ഇന്നും ഓര്‍ക്കുന്നു.- പ്രധാനമന്ത്രി നരേന്ദ്രമോദി എഴുതി.
വിദേശ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന് സുഷമ സ്വരാജ് പ്രധാനപങ്കു വഹിച്ചുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാരെ സഹായിച്ച അനുകമ്പയുള്ള നേതാവായിരുന്നു അവരെന്നും പ്രധാനമന്ത്രി തന്റെ അനുശോചനക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. 2019 ഓഗസ്റ്റ് 6 നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ബിജെപി നേതാവായ സുഷമ സ്വരാജ് (67) അന്തരിച്ചത്.
Content Highlights: The baby in the family was named Sushma! The Prime Minister shared his memory with sushma swaraj
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..