ബെംഗളുരു : ഇന്ത്യയെന്ന ആശയത്തിനെതിരെ 'സമാധാന'പ്രേമികള്‍ എന്നുവിളക്കപ്പെടുന്നവര്‍ നടത്തിയ ആസൂത്രിത അക്രമമാണ് സിഎഎയ്ക്ക് എതിരെ നടന്ന വ്യാജ പ്രതിഷേധങ്ങളും അതിനെ തുടര്‍ന്നുണ്ടായ കലാപവുമെന്ന് കര്‍ണാടക ബിജെപി ഘടകം. ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ബിജെപി കര്‍ണാടക ഘടകത്തിന്റെ അഭിപ്രായപ്രകടനം.
പൗരത്വ നിയമ ഭേദഗതി കാരണം ഒരു ഇന്ത്യന്‍ പൗരനുപോലും പൗരത്വം നഷ്ടപ്പെട്ടില്ലെന്നും എന്നാല്‍ സിഎഎയുമായി ബന്ധപ്പെട്ടുണ്ടായ കലാപത്തില്‍ 40 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും ട്വീറ്റില്‍ പറയുന്നുണ്ട്. എന്നാല്‍ കലാപത്തില്‍ ബിജെപി നേതാവ് കപില്‍ മിശ്രയ്ക്കുള്ള പങ്കിനെയും പോലീസിന്റെ നിസംഗതയെയും ട്വീറ്റില്‍ മനഃപൂര്‍വം അവഗണിച്ചു എന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
ഇതാദ്യമായല്ല ബിജെപി കര്‍ണാടക ഘടകത്തിന്റെ ട്വീറ്റ് വിവാദമാകുന്നത്. ഡല്‍ഹി തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വോട്ട് ചെയ്യുന്നതിനായി തിരിച്ചറിയല്‍ രേഖ കൈയില്‍ പിടിച്ച് വരിയില്‍ നില്‍ക്കുന്ന മുസ്ലീം സ്ത്രീകളുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് 'രേഖകള്‍ സൂക്ഷിച്ചുവെക്കണം, എന്‍പിആറിന്റെ സമയത്ത് അവ വീണ്ടും കാണിക്കേണ്ടി വരും.' എന്ന് കുറിച്ചത് വിവാദമായിരുന്നു. മറ്റൊരിക്കല്‍ ഇസ്ലാമോഫോബിയയെ പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് 24 മണിക്കൂര്‍ സമയത്തേക്ക് ഇതേ ട്വിറ്റര്‍ ഹാന്‍ഡില്‍ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു.
Content Highlights: that was a well planned Assault on Idea Of India, Karnataka BJP on Delhi violence
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..