മോദി ഗഹലോതിനെ പുകഴ്ത്തിയത് നിസാരമായി കാണരുത്- സച്ചിന്‍ പൈലറ്റ് 


സച്ചിൻ പൈലറ്റ് |File Photo: ANI

ജയ്പുര്‍: ആഭ്യന്തരകലഹം അവസാനിക്കാതെ രാജസ്ഥാനിലെ കോണ്‍ഗ്രസ്. മുഖ്യമന്ത്രി അശോക് ഗഹലോതിനെതിരേ സച്ചിന്‍ പൈലറ്റ് വീണ്ടും രംഗത്ത്. അധ്യക്ഷ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാര്‍ട്ടിയ്‌ക്കെതിരേ കലാപം നടത്തിയ എം.എല്‍.എമാര്‍ക്കെതിരേ നടപടി വേണമെന്ന് സച്ചിന്‍ ആവശ്യപ്പെട്ടു. ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജസ്ഥാനിലെ അനിശ്ചിതാന്തരീക്ഷം അവസാനിപ്പിക്കാന്‍ സമയമായെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ സാഹചര്യത്തില്‍ ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്ന് പാര്‍ട്ടി നിരീക്ഷകന്‍ കെ.സി. വേണുഗോപാല്‍ അറിയിച്ചിട്ടുണ്ടെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച രാജസ്ഥാനില്‍ നടന്ന സര്‍ക്കാര്‍ പരിപാടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗഹലോതിനെ മുതിര്‍ന്ന മുഖ്യമന്ത്രിയെന്ന് പുകഴ്ത്തിയത് കൗതുകകരമാണെന്ന് സച്ചിന്‍ പറഞ്ഞു. ആ അഭിനന്ദനത്തെ നിസ്സാരമായി കാണാനാകില്ല. എല്ലാവര്‍ക്കും അറിയാം പ്രധാനമന്ത്രി ഗുലാം നബി ആസാദിനെ അഭിനന്ദിച്ചതിനു ശേഷം എന്താണ് സംഭവിച്ചതെന്ന്, സച്ചിന്‍ പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന ഗുലാം നബി കുറച്ചുനാള്‍ മുന്‍പാണ് കോണ്‍ഗ്രസ് വിട്ടതും പിന്നാലെ പുതിയ പാര്‍ട്ടി രൂപവത്കരിച്ചതും.രാജസ്ഥാനിലെ സാഹചര്യത്തെ പാര്‍ട്ടി നിരീക്ഷകര്‍ ഗൗരവത്തോടെയാണ് കണ്ടത്. സംഭവിച്ചത് അച്ചടക്കമില്ലായ്മയാണെന്ന് പാര്‍ട്ടി പറയുകയും ചെയ്തു. മൂന്ന് എം.എല്‍.എമാര്‍ക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കി. ഇനി നടപടിയാണ് വേണ്ടത്. എല്ലാവര്‍ക്കും ഒരേനിയമം ബാധകമായ പഴയപാര്‍ട്ടിയാണ് കോണ്‍ഗ്രസ്, ആര് എത്ര മുതിര്‍ന്ന നേതാവായാലും. പുതിയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉടന്‍ തീരുമാനം എടുക്കുമെന്ന് ഉറപ്പുണ്ടെന്നും സച്ചിന്‍ പറഞ്ഞു.

Content Highlights: that praise should not be taken lightly, sachin pilot after modi praises ashok gehlot


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented