കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: ആദ്യ ദിനംതന്നെ ഫോം വാങ്ങി തരൂര്‍, അഞ്ചു സെറ്റ് ആവശ്യപ്പെട്ടു


തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ആസ്ഥാനത്തെത്തി സെൻട്രൽ ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രിയുമായി ശശി തരൂർ കൂടിക്കാഴ്ച നടത്തിയപ്പോൾ (ഫയൽ) Photo:PTI

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ എംപി മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് സമര്‍പ്പിക്കേണ്ട നാമനിര്‍ദേശ പത്രികയുടെ ഫോം തരൂരിന്റെ പ്രതിനിധി കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്ന് കൈപ്പറ്റി. നാമനിര്‍ദേശ പത്രിക ഇന്ന് മുതലാണ് സ്വീകരിച്ചു തുടങ്ങുക. ഈ മാസം 30-നാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി. ഊഹാപോഹങ്ങള്‍ക്കിടയില്‍ ആദ്യം ദിനം തന്നെ തന്റെ സ്ഥാനാര്‍ഥിത്വത്തിന് സ്ഥിരീകരണം നല്‍കിയിരിക്കുകയാണ് തരൂര്‍. കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രിയില്‍ നിന്നാണ് തരൂരിന്റെ പ്രതിനിധി പത്രികയുടെ ഫോം കൈപ്പറ്റിയത്.

തരൂര്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി അയച്ച കത്തില്‍ അഞ്ച് സെറ്റ് നാമനിര്‍ദേശ പത്രികകളാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.



രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോത് ആകും തരൂരിന്റെ എതിരാളി. ഉടന്‍ അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം. ഔദ്യോഗിക പക്ഷ സ്ഥാനാര്‍ഥി എന്ന ലേബല്‍ ആര്‍ക്കും ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരും ഇത്തവണ മത്സരിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് രാഹുല്‍ ഗാന്ധി തീര്‍ത്ത് പറഞ്ഞതോടെയാണ് തിരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത്.

അതേസമയം, ജി23 നേതാക്കളില്‍ പ്രമുഖനായിട്ടുള്ള തരൂരിന് തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഔദ്യോഗികമല്ലെങ്കിലും നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിട്ടുള്ള ഗെഹ്ലോതിനാണ് കേരളത്തില്‍ നിന്നടക്കം പിസിസി പ്രതിനിധികളുടെ പിന്തുണയുള്ളത്.

1998-ല്‍ സീതാറാം കേസരിയില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി ഏറ്റെടുത്ത് 25 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാകും നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ ഈ സ്ഥാനത്തേക്ക് വരുന്നത്. 1997-ല്‍ ശരദ് പവാറിനെയും രാജേഷ് പൈലറ്റിനെയും പരാജയപ്പെടുത്തിയാണ് സീതാറാം കേസരി കോണ്‍ഗ്രസിന്റെ അധ്യക്ഷനായത്.

Content Highlights: Tharoor team collects papers for Congress chief poll


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented