ന്യൂഡല്‍ഹി: വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പ്രാധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് ജനങ്ങള്‍ക്ക് തയ്യാറെടുക്കന്നതിന് സമയം നല്‍കിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലായിരുന്നു ശശി തരൂര്‍ ആരോപണം ഉന്നയിച്ചത്.
അന്നത്തേപ്പോലെതന്നെ ഇപ്പോഴും വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തിയില്ല. ഇന്നത്തെപ്പോലെ അന്നും സാധാരണക്കാരനായിരുന്നു പ്രയാസം അനുഭവിക്കേണ്ടി വന്നത്, തരൂര്‍ ഹിന്ദിയിലുള്ള ട്വീറ്റില്‍ പറഞ്ഞു. പൊടുന്നനെയുള്ള നോട്ട് നിരോധനത്തെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
സ്വദേശത്തേയ്ക്കു പോകാന്‍ ഡല്‍ഹിയില്‍ ബസ് കാത്തുനില്ക്കുന്നവരുടെ ദൃശ്യങ്ങളെ നോട്ട് നിരോധന കാലത്ത് ബാങ്കുകള്‍ക്കു മുന്പില് ക്യൂ നിന്നവരുടെ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു ട്വീറ്റ്. രണ്ട് സന്ദര്‍ഭങ്ങളിലെയും ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.
നേരത്തെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 21 മണിക്കൂര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പേ യാതൊരു തയ്യാറെടുപ്പുകളും നടത്തിയില്ലെന്ന് അദ്ദേഹവും ആരോപിച്ചിരുന്നു.
Content Highlights: Tharoor accuses PM of announcing lockdown in haste
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..