പെരിയാറിന്റെ പേരിട്ടതിന് അക്രമികള്‍ തകര്‍ത്ത ഹോട്ടല്‍ തുറന്നു, പിന്തുണയുമായെത്തിയത് നിരവധിപ്പേര്‍


ജി. വിജയഭാസ്‌കര്‍

ഉദ്ഘാടനത്തിൽനിന്ന് | Photo: Special arrangement

മേട്ടുപ്പാളയം: സാമൂഹിക വിരുദ്ധരുടെ ആക്രമണത്തെ തുടര്‍ന്ന് അടച്ചുപൂട്ടേണ്ടി വന്ന 'പെരിയാര്‍ ഉണവകം' ഉടമകള്‍ വീണ്ടും തുറന്നു. ശനിയാഴ്ച പെരിയാറിന്റെ പിറന്നാള്‍ ദിനത്തിലാണ് ദ്രാവിഡ കഴകം നേതാക്കളായ ശുപവീരപാണ്ടിയന്‍, കോവൈ രാമകൃഷ്ണന്‍, ഡി.എം.കെ. ജില്ല സെക്രട്ടറി സി. രാമചന്ദ്രന്‍, ഇടത് നേതാക്കള്‍ ഉള്‍പ്പെടെ നിരവധി ജനപ്രതിനിധികളുടെയും നേതാക്കളുടെയും സാന്നിധ്യത്തില്‍ ഹോട്ടല്‍ തുറന്നത്.

കാരമട കണ്ണാര്‍പ്പാളയം നാല് റോഡില്‍, സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാറിന്റെ പേരില്‍ ബുധനാഴ്ച തുറക്കേണ്ടിയിരുന്ന ഹോട്ടല്‍ അക്രമികള്‍ തകര്‍ത്തിരുന്നു. കടയുടമകളായ നാഗറാണി, മകന്‍ അരുണ്‍ എന്നിവരെ മര്‍ദിക്കുകയും ചെയ്തു. രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലാത്ത ഇവരെ അക്രമിച്ചതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.

സംഭവത്തില്‍ ഏഴു പ്രതികളില്‍ അഞ്ചു പേരും പിടിയിലായതായി കാരമട പോലീസ് അറിയിച്ചു. പ്രതികളെല്ലാം ഹിന്ദു മുന്നണി പ്രവര്‍ത്തകരാണ്. ഇതിനിടെ പ്രതികള്‍ കേസ് പിന്‍വലിക്കാനായി അരുണിനെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, ഒരു മുറിയുള്ള ചെറിയ ഹോട്ടല്‍ തുറക്കുന്നതിന് നൂറുകണക്കിന് പേരാണ് പിന്തുണയുമായി എത്തിയത്.

Content Highlights: thanthai periyar hotel repoens


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented