'കാല്‍ക്കുലേറ്റര്‍', ആശയവിനിമയത്തിന് പുതിയ തന്ത്രവുമായി ഭീകരര്‍


കൊഗ്‌നിറ്റീവ് ഡിജിറ്റല്‍ റേഡിയോ (സി.ഡി.ആര്‍)സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെബൈല്‍ ആപ്പാണ് ഇപ്പോള്‍ ഭീകരരുടെ പുതിയ ആശയ വിനിമയ മാര്‍ഗം

ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് അതിര്‍ത്തി മേഖലകളില്‍ ആശയ വിനിമയം നടത്തുന്നതിന് ഭീകരര്‍ പുതിയ സങ്കേതം ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരരെ ചോദ്യം ചെയ്യപ്പോഴാണ് സൈന്യത്തിന് സുരക്ഷാഭീഷണി ഉയര്‍ത്തുന്ന ഭീകരരുടെ പുതിയ തന്ത്രം പുറത്ത് വന്നത്. കൊഗ്‌നിറ്റീവ് ഡിജിറ്റല്‍ റേഡിയോ (സി.ഡി.ആര്‍)സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെബൈല്‍ ആപ്പാണ് ഇപ്പോള്‍ ഭീകരരുടെ പുതിയ ആശയ വിനിമയ മാര്‍ഗം. ഇത് രൂപകല്‍പ്പന ചെയ്തത് ഭീകര സംഘടന തന്നെയാണ്.

ഭീകരരില്‍ നിന്ന കണ്ടെടുത്ത സ്മാര്‍ട്ട്ഫോണില്‍ നിന്ന് യാതൊരു തരത്തിലുമുള്ള സന്ദേശങ്ങളും കണ്ടെടുക്കാനായില്ല. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്യലിലാണ് വിവരങ്ങള്‍ ലഭിച്ചത്. 'കാല്‍ക്കുലേറ്റര്‍' എന്നാണ് ഈ ആപ്പിന്റെ പേര്. പെട്ടെന്ന തിരിച്ചറിയാതിരിക്കാനാണ് ഈ പേര് ഉപയോഗിച്ചിരിക്കുന്നത്. ഈ കാല്‍കുലേറ്റര്‍ വഴി ഭീകരര്‍ പരസ്പരം അയക്കുന്ന സന്ദേശങ്ങള്‍ ഒന്നും തന്നെ മറ്റൊരാള്‍ക്ക് കണ്ടെത്താന്‍ സാധിക്കില്ല. സെല്ലുലര്‍ സര്‍വ്വീസിന്റെയോ വൈ-ഫൈയുടെ പരിധിയിലോ വരാത്ത ഇത്തരം 'കാല്‍കുലേറ്ററുകള്‍' ഉപയോഗിച്ചാണ് ഭീകരര്‍ തങ്ങളുടെ ജി.പി.എസ് ലൊക്കേഷന്‍ പരസ്പരം അറിയിക്കുന്നത്.

ഇത്തരം കാല്‍കുലേറ്ററുകളുടെ സന്ദേശങ്ങള്‍ സൈന്യത്തിന്റെ സിഗ്‌നല്‍ യൂണിറ്റിന്റെ പരിധിയില്‍ വരാത്ത തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. വയര്‍ലെസ് ഫോണുകളും മൊബൈല്‍ ഫോണുകളുമാണ് സൈന്യം സാധാരണ ഗതിയില്‍ നിരീക്ഷിക്കുക. പാക് അധിനിവേശ കാശ്മീരില്‍ തീവ്രവാദികള്‍ പരസ്പരം ആശയവിനിമയം നടത്തുന്നത് ഇപ്പോള്‍ സി.ഡി.ആര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്. ഇവയെ പിന്തുടരാന്‍ പുറത്ത് നിന്നുള്ള സംവിധാനത്തിന് സാധിക്കുകയില്ല. ഈ സൗകര്യം പ്രയോജനപ്പെടുത്തുകയാണ് ഭീകരര്‍ ചെയ്യുന്നത്.

ഇതോടെ രാജ്യത്തിനൊന്നാകെ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന ഭീകരരുടെ പുതിയ സംവിധാനത്തേക്കുറിച്ച ഇന്ത്യന്‍ സൈന്യം അന്വേഷണം ആരംഭിച്ചു. സി.ഡി.ആര്‍ പ്രവര്‍ത്തിക്കുന്നത് സ്വയം ഉണ്ടാക്കുന്ന വയര്‍ലെസ് സിഗ്നലുകള്‍ ഉപയോഗിച്ചാണ്. സെല്ലുലര്‍ സര്‍വ്വീസിന്റെയോ വൈ-ഫൈയുടെ പരിധിയിലോ വരാത്ത ഇത്തരം സിഗ്നലുകള്‍ നാലുമൈല്‍ വരെ ആശയവിനിമയം സാധ്യമാക്കും. കത്രീന ചുഴലിക്കാറ്റുണ്ടായപ്പോള്‍ അമേരിക്കയിലെ ഒരു കമ്പനിയാണ് ആദ്യമായി ഇത്തരത്തിലുളള സംവിധാനം ഉപയോഗിച്ച് ആശയവിനിമയം പരീക്ഷിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented