ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; നാല് ഭീകരവാദികളെ വധിച്ചു 


Photo: ANI

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ടിടത്ത് സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടി. നാലു ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. ജെയ്ഷെ മുഹമ്മദ് സംഘടനയില്‍ പെട്ടവരാണ് കൊല്ലപ്പെട്ടവരില്‍ മൂന്ന് തീവ്രവാദികളും.

ഷോപ്പിയാനിലെ ദ്രാച് മേഖലയില്‍ ചൊവ്വാഴ്ച വൈകിട്ടോടെ ആരംഭിച്ച ഏറ്റുമുട്ടലിലാണ് ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള മൂന്നു ഭീകരവാദികള്‍ കൊല്ലപ്പെട്ടത്.

ദ്രാച് മേഖലയില്‍ കൊല്ലപ്പെട്ട മൂന്ന് ഭീകരവാദികളില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹനാന്‍ ബിന്‍ യാക്കൂബ്, ജംഷീദ് എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. പുല്‍വാമയില്‍ കഴിഞ്ഞദിവസം സ്‌പെഷല്‍ പോലീസ് ഓഫീസര്‍ ജാവേദ് ദര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധമുള്ളവരാണ് ഹനാനും ജംഷീദുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

രണ്ടാമത്തെ ഏറ്റുമുട്ടല്‍ ഇന്ന് (ബുധനാഴ്ച) രാവിലെ മൂലു മേഖലയിലാണ് നടന്നത്. ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ള ഒരു ഭീകരവാദിയാണ് ഇവിടെ കൊല്ലപ്പെട്ടത്.

Content Highlights: terrorists killed in jammu kashmir encounter


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented