ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. നാല് തീവ്രവാദികളെ സൈന്യം വധിച്ചു. തിങ്കളാഴ്ച രാവിലെ ഷോപ്പിയാനിലെ മുനിഹാള്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. 

കൊല്ലപ്പെട്ട തീവ്രവാദികള്‍ ലഷ്‌കർ ഇ ത്വയ്ബയുമായി ബന്ധമുള്ളവരാണെന്ന് സുരക്ഷാസേന വ്യക്തമാക്കി. പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന തിരച്ചില്‍ നടത്തുകയായിരുന്നു. 

തീവ്രവാദികള്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാസേന തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ അവസാനിച്ചതായും ഒരു ജവാന് പരിക്കേറ്റതായും കശ്മീര്‍ ഐ.ജി.പി. വിജയ് കുമാര്‍ എ.എന്‍.ഐയോടു പ്രതികരിച്ചു. തീവ്രവാദികളുടെ പക്കല്‍നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

content highlights: terrorists killed in encounter at shopian