ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിലെ ബെമിനയിലെ എസ്കെഐഎംഎസ് മെഡിക്കൽ കോളേജിന് സമീത്തായിരുന്നു ഭീകരാക്രമണമുണ്ടായത്. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. 

വെടിയുതിർത്ത ശേഷം പ്രദേശവാസികളെ മറയാക്കി ഭീകരർ രക്ഷപ്പെട്ടതായി പോലീസ് പറയുന്നു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വലിയൊരു സംഘം സുരക്ഷാ സൈനികർ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.

ഭീകരവാദികളുടെ വെടിയേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

Content Highlights: Terrorists Fire At Hospital In Srinagar