ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറില്‍ സൈനിക ക്യാന്പിനു നേരേ ഭീകരാക്രമണം. ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ഒരു പോലീസുകാരനടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. ശ്രീനഗറിനു സമീപം സക്കുറയില്‍ സശ്ശസ്ത്ര സീമാ ബലിന്റെ(എസ്.എസ്.ബി.) വാഹനവ്യൂഹത്തിനു നേരേ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
 
ശ്രീനഗറില്‍ ഡ്യൂട്ടിക്കുശേഷം ക്യാമ്പിലേക്ക് മടങ്ങിയ സൈനികര്‍ക്കു നേരേയാണ് ആക്രമണമുണ്ടായത്. മൂന്നു കമ്പനി സേനയാണ് വാഹനങ്ങളിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. സൈനികര്‍ക്കു നേരേ വെടിയുതിര്‍ത്തശേഷം ഭീകരര്‍ ഓടിമറഞ്ഞു. ജനവാസ മേഖലയായതിനാല്‍ സൈന്യം കരുതലോടെയാണ് പ്രത്യാക്രമണം നടത്തിയത്. പ്രദേശം സൈന്യംവളഞ്ഞു.
 
ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആഗസ്ത് 15-ന് നൗഹട്ടയില്‍ സി.ആര്‍.പി.എഫ്. കമാന്‍ഡന്റ് കൊല്ലപ്പെട്ടതിനുശേഷം മേഖലയില്‍ ഉണ്ടാകുന്ന ആദ്യ ഭീകരാക്രമണമാണിത്.