ശ്രീനഗര്‍:  സിആര്‍പിഎഫ് ജവാനെയും ആറു വയസുകാരനെയും വെടിവെച്ചു കൊലപ്പെടുത്തിയ തീവ്രവാദിയെ കഴിഞ്ഞ ദിവസം സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തി. സാഹിദ് ദാസ് എന്ന തീവ്രവാദിയാണ് കൊല്ലപ്പെട്ടത്. 

പ്രത്യേക സംഘവും സിആര്‍പിഎഫും സംയുക്തമായി നടത്തിയ ദൗത്യത്തിനിടെയാണ് തീവ്രവാദി കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച ശ്രീനഗറിലെ അനന്ത് നാഗിലുണ്ടായ ഏറ്റുമുട്ടലിനിടെ സിആര്‍പിഎഫ് ജവാനെയും ആറ് വയസുകാരനെയും കൊലപ്പെടുത്തിയത് സാഹിദ് ദാസ് ആണ്. 

വ്യാഴാഴ്ച രാത്രി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് സാഹിദ് ദാസ് കൊല്ലപ്പെടുന്നത്. 
പോലീസ് ട്വിറ്ററിലൂടെയാണ് സാഹിദിനെ വധിച്ചവിവരം പുറത്തുവിട്ടത്. സാഹിദിന് ഒപ്പമുണ്ടായിരുന്ന രണ്ട് തീവ്രവാദികളെയും വധിച്ചു.

കഴിഞ്ഞയാഴ്ച അനന്ത്‌നാഗില്‍ വെച്ചാണ് സിആര്‍പിഎഫ് ജവാന്‍ സാഹിദിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഉറങ്ങുകയായിരുന്ന നിഹാന്‍ ബട്ടും(6) ഇയാളുടെ തോക്കിനിരയായി. ബൈക്കിലെത്തിയ സാഹിദ് നിഹാന് നേര്‍ക്ക് വെടിവെക്കുകയായിരുന്നു.

സംഭവം നടന്നതിന് തൊട്ടുപിന്നാലെ പോലീസ് സാഹിദിന്റെ ഫോട്ടോ പുറത്തുവിട്ടിരുന്നു. ഐഎസ്‌ജെകെ എന്ന തീവ്രവാദി സംഘടനയിലെ അംഗമാണ് സാഹിദ്.

Content Highlight: Terrorist who killed CRPF Jawan, 6 year old shot Dead