ചെന്നൈ: തീവ്രവാദിയെന്ന്‌ സംശയിക്കുന്ന ഒരാളെ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജമാഅത്തുള്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടനയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് പിടിയിലായതെന്ന് സൂചന. അസദുള്ള ഷെയ്ക്ക് എന്നാണ് ഇയാളുടെ പേര്. 

കൊല്‍ക്കത്ത പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് ചെന്നൈയില്‍ ഇയാളെ പിടികൂടിയത്. ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നുള്ള സൈന്യത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തുന്നതിനിടയിലാണ്‌ അസദുള്ള ഷെയ്ക്ക് എന്നയാള്‍ പിടിയിലായത്. 

ഭീകര സംഘടനകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നുവെന്ന സംശയത്തിലാണ് ഇയാളെ പിടികൂടിയിരിക്കുന്നത്. ചെന്നൈയില്‍ വെച്ച് ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Content Highlights: Terrorist suspect arrested-Chennai