ഫയൽ ചിത്രം | Photo:PTI
ശ്രീനഗർ: ജമ്മു കശ്മീരിൽ ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. വിവിധ തീവ്രവാദ ഗ്രൂപ്പുകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ജാവിദ് അഹമ്മദ് വാനിയെയാണ് സൈന്യം കൊലപ്പെടുത്തിയത്. ശ്രീനഗറിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ബാരാമുള്ള ജില്ലയിൽ വെച്ചാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
കൊല്ലപ്പെട്ട തീവ്രവാദി തെക്കന്‍ കശ്മീരിലെ കുൽഗാമിൽ നിന്നുള്ളയാളാണെന്നും ഇയാളുടെ പക്കൽ നിന്ന് തോക്കും ഗ്രനേഡും പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി. ഒക്ടോബർ 20ന് പ്രദേശത്ത് വെച്ച് ബിഹാർ സ്വദേശികളായ രണ്ടു പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ സൈന്യം വധിച്ച ഗുൽസാറിന്റെ കൂട്ടാളിയാണ് ഇയാളെന്ന് പോലീസ് പറയുന്നു.
ബാരാമുള്ള പ്രദേശത്തെ ഒരു കടയുടമയെ ലക്ഷ്യമിട്ടെത്തിയ വേളയിലാണ് ജാവിദ് അഹമ്മദ് വാനിയെ സൈന്യം വധിക്കുന്നത്. ഇയാളുടെ പക്കൽ നിന്ന് ലോഡ് ചെയ്ത തോക്കും ഗ്രനേഡും പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി.
Content Highlights: Terrorist - On Mission To Target Shopkeeper, Shot Dead In J&K
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..