പ്രതീകാത്മക ചിത്രം
ചെന്നൈ: തീവ്രവാദ ബന്ധമുണ്ടെന്ന പരാതിയില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുപ്പത്തൂര്‍ ജില്ലയിലെ ആമ്പൂരിലെ അന്‍വര്‍ അലി(22)യെയാണ് ക്യൂബ്രാഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. വിദേശരാജ്യങ്ങളിലെ തീവ്രവാദ സംഘങ്ങളുമായി തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെടാറുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം അറിയിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് ക്യുബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.
ശനിയാഴ്ച അതിരാവിലെയാണ് അന്വര്അലിയെ ആമ്പൂരിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. വിലകൂടിയ രണ്ട് വിദേശ നിര്‍മിത മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച വൈകീട്ടും ചോദ്യംചെയ്യല്‍ തുടരുകയാണ്. തീവ്രവാദികളുമായി ബന്ധമുള്ളവരെ കണ്ടെത്താനായി കേന്ദ്ര ഇന്റലിജന്‍സ് രഹസ്യ അന്വേഷണം നടത്തിവരികയാണ്. തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനാല്‍ ഈ മാസം 24-ന് ബെംഗളൂരില്‍ അക്ബര്‍ ഹുസൈന് (27) എന്നയാള്‍ അറസ്റ്റിലായിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ സേലത്ത് താമസിച്ചിരുന്ന പശ്ചിമബംഗാള്‍ സ്വദേശിയെയും അറസ്റ്റ് ചെയ്തിരുന്നു. അക്ബര്‍ അലി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈറോഡിലെ ഒരു യുവാവിനെയും ദേശീയ അന്വേഷണ എജന്‍സി ചോദ്യംചെയ്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..