ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപോരയില്‍ സുരക്ഷാസേനയും ഭീകരവാദികളുമായി ഏറ്റുമുട്ടല്‍. മൂന്ന് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

അവന്തിപോരയിലെ ട്രാല്‍ ഏരിയയിലെ മണ്ടൂരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പോലീസിന്റേയും സുരക്ഷാ സേനയുടേയും സംയുക്ത നീക്കത്തിലാണ് ഭീകരവാദികളെ വധിച്ചത്. 

തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനേത്തുടര്‍ന്ന് സുരക്ഷാസേന പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.

Content Highlights: Terrorist killed during ongoing joint operation of security forces at J-K's Awantipora