ജമ്മുവില്‍ 12 മണിക്കൂറിനിടെ രണ്ടാം സ്‌ഫോടനം; ഒരു കുട്ടി കൊല്ലപ്പെട്ടു, ആറു പേര്‍ക്ക് പരിക്ക്


Photo - ANI

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്‌ഫോടനം. ജമ്മുവിലെ രജൗരി ജില്ലയിലുള്ള ധാന്‍ഗ്രി ഗ്രാമത്തില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

ജമ്മുവില്‍ 12 മണിക്കൂറിനിടയില്‍ നടന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്. ഞായറാഴ്ച ഇതേ സ്ഥലത്തു നടന്ന സ്‌ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കാറിലെത്തിയ തോക്കുധാരികളായ ചിലര്‍ സ്‌ഫോടകവസ്തു വലിച്ചെറിഞ്ഞ ശേഷം കടന്നു കളയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അതേസമയം സ്‌ഫോടനം നടന്നേക്കാമെന്ന് സംശയിക്കുന്ന മറ്റു സ്ഥലങ്ങളില്‍ പരിശോധന നടത്തിയെന്നും സ്‌ഫോടനശ്രമം തടയാനുള്ള നടപടികള്‍ സ്വീകരിച്ചെന്നും ജമ്മു അഡീഷണല്‍ ഡി.ജി.പി. മുകേഷ് സിങ്ങ് അറിയിച്ചു.

ദീപക് കുമാര്‍, സതീഷ് കുമാര്‍, പ്രീതം ലാല്‍, ശിവ് പാല്‍ എന്നിവരാണ് ഞായറാഴ്ച നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പവന്‍ കുമാര്‍, രോഹിത് പണ്ഡിറ്റ്, സരോജ് ബാല, സുഷീല്‍ കുമാര്‍, ശുഭ് ശര്‍മ്മ, ഉര്‍വശി ശര്‍മ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഡിസംബര്‍ 28-ന് നടന്ന പോലീസ് ഏറ്റുമുട്ടലില്‍ നാലു തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. വെടിയുണ്ടകളും എട്ടോളം തോക്കുകളും അവരുടെ പക്കല്‍ നിന്ന് പോലീസ് കണ്ടെടുക്കയും ചെയ്തിരുന്നു.

ജമ്മു-കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ മരണപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോയി നല്‍കുമെന്നും പ്രഖ്യാപിച്ചു.ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്നും മികച്ച ചികിത്സാ സൗകര്യം ഉറപ്പു വരുത്തുമെന്നും മനോജ് സിന്‍ഹയുടെ ഓഫീസ് അറിയിച്ചു.

അതേസമയം ദുരന്തത്തിനു കാരണം ബി.ജെപിയാണെന്നാരോപിച്ച് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രംഗത്തെത്തി.
ജമ്മുവിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന് ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ ഉറപ്പു നല്‍കിയെന്നും എന്നാല്‍ ജമ്മുവില്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയായെന്നും മുഫ്തി ആരോപിച്ചു.

Content Highlights: terrorist attack in jammu and kashmir one child died six injured in ied blast


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented