ജമ്മുവില്‍ ഭീകരര്‍ പിടിയില്‍;അമര്‍നാഥ് യാത്രയ്ക്ക് നേരെ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ്


പിടിയിലായവരില്‍ നിന്ന് രണ്ട് തോക്കുകളും പിസ്റ്റളുകളും ഗ്രനേഡുകളും വെടിമരുന്നുകളും കണ്ടെടുത്തിട്ടുണ്ട്. 

പോലീസ് പിടികൂടിയവർ | Photo: Twitter/Police Media Centre Jammu

ശ്രീനഗര്‍: അമര്‍നാഥ് തീര്‍ഥയാത്രാ സംഘത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട രണ്ട് ഭീകരവാദികളെ പ്രദേശവാസികളുടെ സഹായത്തോടെ ജമ്മുവിലെ റിയാസിയില്‍ നിന്ന് പോലീസ് അറസ്റ്റുചെയ്തു. താലിബ് ഹുസൈന്‍, ഫൈസല്‍ അഹമ്മദ് ധര്‍ എന്നിങ്ങനെയാണ് പിടിയിലായവരുടെ പേരുകള്‍. ഇവര്‍ ലഷ്‌കര്‍-ഇ-ത്വയ്ബയുമായി ചേര്‍ന്ന് ഭീകരപ്രവര്‍ത്തനം നടത്തുന്നവരാണെന്ന് പോലീസ് പറഞ്ഞു. രജൗരിയിലേയും തെക്കന്‍ കശ്മീരിലേയും നിരവധി തീവ്രവാദ കേസുകളില്‍ പോലീസ് അന്വേഷിച്ചുനടക്കുന്ന കുറ്റവാളികള്‍ കൂടിയാണ് പിടിയിലായവര്‍. ഇവരിൽ നിന്ന് രണ്ട് തോക്കുകളും പിസ്റ്റളുകളും ഗ്രനേഡുകളും വെടിമരുന്നുകളും കണ്ടെടുത്തിട്ടുണ്ട്.

സുരക്ഷാസേന ഇവര്‍ക്കായുള്ള തിരച്ചില്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. രക്ഷപ്പെടാനായി തുക്‌സോണ്‍ ധാക് മേഖലയില്‍ ഒളിച്ച ഇവരെ പ്രദേശവാസികള്‍ തിരിച്ചറിഞ്ഞു. നാട്ടുകാരാണ് ഇവരെ പിടികൂടിയതും പോലീസിനേയും സൈന്യത്തേയും അറിയിച്ചതെന്നും ജമ്മു കശ്മീര്‍ പോലീസ് എഡിജിപി മുകേഷ് സിങ് പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തുന്നവര്‍ക്കായി പോലീസ് നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം രജൗരിയിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരകര്‍ പിടിയിലായ താലിബ് ഹുസൈന്‍ ആണ്. അമര്‍നാഥ് യാത്രസംഘത്തിന് നേരെ ആക്രമണം പദ്ധതിയിട്ടതിന് പിന്നിലും താലിബ് ഹുസൈന്‍ ആണെന്നാണ് പോലീസ് പറയുന്നത്.

ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടല്‍ നടത്തുന്ന താലിബ് ഹുസൈന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിരവധി ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Content Highlights: Terror Strike on Amarnath Yatra Averted: Villagers Help Catch 2 LeT Men, Guv Announces Rs 5 L Reward

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented