യാസിൻ മാലിക്| Photo: AP
ന്യൂഡല്‍ഹി: ഭീകരവാദ ഫണ്ടിങ് കേസില്‍ കശ്മീരി വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്. ഡല്‍ഹിയിലെ എന്‍.ഐ.എ. പ്രത്യേക കോടതിയുടേതാണ് വിധി.
മാലിക്കിന് വധശിക്ഷ വിധിക്കണമെന്ന് എന്‍.ഐ.എ. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജീവപര്യന്തം ശിക്ഷയേ വിധിക്കാവൂ എന്നായിരുന്നു മാലിക്കിന്റെ അഭ്യര്‍ഥന.
ഇരട്ട ജീവപര്യന്തവും പത്തുകൊല്ലത്തെ കഠിനതടവുമാണ് അമ്പത്താറുകാരനായ മാലിക്കിന് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. 10 ലക്ഷം രൂപ പിഴയും ഒടുക്കണം. വിധിക്കെതിരേ മാലിക്കിന് ഹൈക്കോടതിയെ സമീപിക്കാം.
വിധിപ്രസ്താവനത്തിന് മുന്നോടിയായി ഡല്‍ഹി പാട്യാല ഹൗസ് കോടതി പരിസരത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
.
Content Highlights: terror funding case: yasin malik sentenced to life
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..