ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് മുമ്പും ശേഷവും തീവ്രവാദികള്‍ ആശയവിനിമയം നടത്തിയതായി എന്‍ഐഎ കുറ്റപത്രം. 2019 ഫെബ്രുവരി 14ന് നടത്തിയ ഭീകരാക്രമണത്തിന് മുമ്പും ശേഷവുമായി ഭീകരര്‍ 350 ശബ്ദ സന്ദേശങ്ങള്‍ പരസ്പരം അയച്ചിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു.
13,500 പേജുള്ള കുറ്റപത്രം ചൊവ്വാഴ്ചയാണ് എന്‍ഐഎ സമര്‍പ്പിച്ചത്.
തീവ്രവാദികളും അവരെ പാക്കിസ്ഥാനിലിരുന്ന് നിയന്ത്രിച്ചിരുന്നവരും തമ്മിലാണ് ശബ്ദസന്ദേശങ്ങള്‍ കൈമാറിയത്. ബാലാക്കോട്ട് വ്യോമാക്രണത്തിന് ശേഷം ധനസഹായത്തെക്കുറിച്ചും യുദ്ധ വിമാനങ്ങളുടെ നീക്കങ്ങളെക്കുറിച്ചും പുല്‍വാമ ആക്രമണ വീഡിയോ പ്രചാരണത്തിനായി ഉപയോഗിക്കുന്നതിനെക്കുറിച്ചും സന്ദേശങ്ങള്‍ കൈമാറിയതായി എന്‍ഐഎ വ്യക്തമാക്കുന്നു.
തീവ്രവാദികള്‍ പരസ്പരം കൈമറിയ സന്ദേശത്തില്‍ ആക്രമണത്തിന് ധനസഹായം നല്കാന് വേണ്ടി പാക്കിസ്ഥാനിലെ ഒരു ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കണമെന്ന് ജെയ്ഷ് മേധാവി മൗലാന മസൂദ് അസ്ഹറിന്റെ അനന്തരവന് മുഹമ്മദ് ഉമര്‍ ഫാറൂഖ് റൂഫ് അസ്ഗറിനോടും അസ്ഹറിന്റെ സഹോദരന്മാരായ അമ്മര്‍ ആല്‍വിയോടും ആവശ്യപ്പെടുന്നുണ്ടെന്നും എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
Content Highlight: Terror chats before, after Pulwama attack: NIA Charge sheet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..