ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ കരസേന, റോ ഓഫീസുകള്‍ക്ക് ഭീകരാക്രമണ ഭീഷണിയുള്ളതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. 

പാക് ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ തൊയ്ബയും ജമാത്ത് ഉദ്ധവയും ഒക്ടോബര്‍ അവസാനത്തോടെ ഡല്‍ഹിയിലെ റോ, കരസേന ഓഫീസുകള്‍ക്ക് നേരേ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.

ഡല്‍ഹിയില്‍ പോലീസ് - സൈനിക ഉദ്യോഗസ്ഥര്‍ താമസിക്കുന്ന മേഖലകളും ഭീകരര്‍ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഭീകരാക്രമണത്തിന് പദ്ധതിയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സുരക്ഷ ശക്തമാക്കി. രാജ്യതലസ്ഥാനത്ത് കനത്ത ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്. 

Content Highlights: terror attack threat to raw,indian army offices in delhi