പത്താന്‍കോട്ട്: ശിവരാത്രി നാളില്‍ രാജ്യത്ത് വലിയതോതിലുള്ള ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിപ്പുമായി കരസേന കമാന്‍ഡര്‍. വെസ്റ്റേണ്‍ ആര്‍മി കമാന്‍ഡറായ ലഫ്റ്റനന്റ് ജനറല്‍ കെ.ജെ സിങ്ങാണ് മുന്നറിയിപ്പ് നല്‍കിയത്. മാധ്യമങ്ങളില്‍ വലിയ വാര്‍ത്തകള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ശിവരാത്രിയും പാര്‍ലമെന്റ് സമ്മേളനവും ഒന്നിച്ചുവരുന്ന അവസരത്തില്‍ ആക്രമണം നടത്താനാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്ന് കെ.ജെ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ഭീകരാക്രമണം തടയാന്‍ ആവശ്യമായ എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്താനിലെയും കശമീരിലെയും ഭീകരര്‍ നടത്തിയ സംഭാഷണങ്ങള്‍ പിടിച്ചെടുത്തപ്പോഴാണ് ഭീകരാക്രമണ സാധ്യത കണ്ടെത്തിയത്. ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതുകൊണ്ടൊന്നും ഞങ്ങളെ ഭയപ്പെടുത്താന്‍ സാധിക്കില്ല എന്നാണ് ഇതിന് പിന്നിലുള്ളവരോട് ഞങ്ങള്‍ക്ക് പറയാനുള്ളത്. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണ് - കെ.ജെ സിങ് പറഞ്ഞു.
കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താനില്‍ നിന്ന് ഭീകരര്‍ നിര്‍മ്മിച്ച തുരങ്കം കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ മുന്നറിയിപ്പ് സൈന്യം നല്‍കിയിരിക്കുന്നത്. ഇതേതുടര്‍ന്ന് അതിര്‍ത്തിയിലുടനീളം സമാനമായ തുരങ്കങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്. ഇതിനായി പ്രത്യേക സംഘത്തേയാണ് നിയോഗിച്ചിരിക്കുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..