ഫാത്തിമ ഫഹ്‌ന, പ്രതീകാത്മകചിത്രം | Photo: Mathrubhumi
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ പുതുതായി ആരംഭിച്ച വൈന്‍ ഷോപ്പിനു നേര്‍ക്ക് ഭീകരവാദി ആക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പ്രദേശം സുരക്ഷാസേന വളഞ്ഞിട്ടുണ്ട്. ദീവാന്‍ബാഗില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് ആക്രമണം നടന്നത്.
വാങ്ങാനെത്തിയ ആള്‍ എന്ന വ്യാജേന വൈന്‍ ഷോപ്പിലെത്തിയ ഭീകരവാദി, അകത്തേക്ക് ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു. വലിയ ശബ്ദത്തോടെ ഗ്രനേഡ് പൊട്ടിത്തെറിക്കുകയും ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.
മരിച്ചയാളും പരിക്കേറ്റവരും വൈന്‍ ഷോപ്പിലെ ജീവനക്കാരാണ്. ഇവര്‍ ജമ്മുവില്‍നിന്നുള്ളവരാണ് എന്നാണ് വിവരം. ഇക്കൊല്ലം ആദ്യമാണ് ഈ വൈന്‍ ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. ഡി.ഐ.ജി., ബാരാമുള്ള എസ്.എസ്.പി., മറ്റ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന മേഖലയ്ക്കു സമീപമാണ് ആക്രമണം നടന്നിരിക്കുന്നത്.
Content Highlights: terror attack on wine shop in jammu kashmir
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..