ന്യൂഡല്‍ഹി: പത്ത് ദേശീയ പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും കൂടി യു.പി. ലോക്സഭാ തിരഞ്ഞെടുപ്പിന് ചെലവാക്കിയത് 1406.25 കോടി രൂപ. ഇതില്‍ 763.31 കോടി രൂപ ബി.ജെ.പി. മാത്രം ചെലവാക്കിയതാണ്. മൊത്തം പാര്‍ട്ടികള്‍ ചെലവാക്കിയതിന്റെ 54.27 ശതമാനം വരുമിത്. കോണ്‍ഗ്രസ്സ് 489.97 കോടി രൂപയാണ് ചെലവാക്കിയത്. മൊത്തം പാര്‍ട്ടികൾ ചെലവാക്കിയ ആകെ തുകയുടെ 34.83 ശതമാനം വരുമിത്. സ്വകാര്യ ഏജൻസിയാണ് ഇത്തരമൊരു കണക്കെടുപ്പ് നടത്തിയത്.
ബി.ജെ.പി., കോണ്‍ഗ്രസ്സ്, ബി.എസ്.പി., എന്‍.സി.പി., സി.പി.ഐ., സമാജ്വാദി പാര്‍ട്ടി, എ.എ.പി., ശിവസേന, ജെ.ഡി.യു. എന്നിവരെല്ലാം കൂടെ 4683.12 കോടി പിരിച്ചെടുത്തത്.
എന്നാല്‍ ചെലവാക്കിയ 1406.25 കോടി രൂപയില്‍ 9.141 കോടി രൂപമാത്രമാണ് പാര്‍ട്ടികളുടെ യു.പി. ഘടകം ചെലവാക്കിയത്. ബാക്കിയുള്ള തുക കേന്ദ്രനേതൃത്വം ചെലവഴിച്ചതാണെന്നാണ് അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്സിന്റെ വിശകലനത്തില്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ മാധ്യമങ്ങളില്‍ പരസ്യം നല്‍കാനാണ് പാര്‍ട്ടികളിലേറെയും ചെലവാക്കിയത്- 696.80 കോടി. ആകെ ചെലവാക്കിയതിന്റെ 85.69 ശതമാനം വരുമിത്.
കോണ്‍ഗ്രസ്സ് ആണ് പരസ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയത്. മാധ്യമങ്ങളില്‍ പരസ്യം നല്‍കാനായി കോണ്‍ഗ്രസ്സ് 356.105 കോടിയും ബിജെപി 327.25 കോടിയും ചെലവാക്കി.
ആകെയുള്ള 80 സീറ്റുകളില്‍ ബി.ജെ.പി. 62 സീറ്റുകളിലും വിജയിച്ചിരുന്നു. ബി.എസ്.പി. 10 സീറ്റും നേടി. എന്നാല്‍ കോണ്‍ഗ്രസ്സിന് വെറും ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാാനായത്.
content highlights: Ten parties spent Rs 1,406.25 crore in Uttar Pradesh during Lok Sabha polls Read more at: https://w
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..