വ്യാജ പ്ലേറ്റ്ലെറ്റ് നല്‍കി ഡെങ്കിരോഗികളെ പറ്റിച്ചു;യുപിയില്‍ 10 പേര്‍ പിടിയില്‍


അറസ്റ്റിലായവർ|ANI

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ ഡെങ്കി രോഗികള്‍ക്ക്‌ വ്യാജ പ്ലേറ്റ്‌ലെറ്റുകള്‍ നല്‍കിയതിന് 10 പേര്‍ കൂടി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. പ്ലേറ്റ്‌ലെറ്റുകള്‍ക്ക് പകരം രക്തത്തിലെ പ്ലാസ്മയാണ് ഇവര്‍ ഡെങ്കി രോഗികളുടെ കുടുംബങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരുന്നത്.

രക്തബാങ്കുകളില്‍നിന്ന് രക്തം ശേഖരിച്ച് അതിലെ പ്ലാസ്മ വേര്‍തിരിച്ചെടുത്താണ് പ്ലേറ്റ്‌ലെറ്റുകളെന്ന് പറഞ്ഞ് വില്‍ക്കുന്നത്. പ്ലാസ്മയും പ്ലേറ്റ്‌ലെറ്റും രക്തത്തിലെ ഘടകങ്ങളാണെങ്കിലും ഇവ രണ്ടും വ്യത്യസ്ത രോഗങ്ങളുടെ ചികില്‍സയ്ക്കാണ് ഉപയോഗിക്കുന്നത്. ഡെങ്കി രോഗികള്‍ക്ക് വന്‍ തോതില്‍ ആവശ്യമായുള്ളത് പ്ലേറ്റ്‌ലെറ്റുകളാണ്.ഉത്തര്‍പ്രദേശില്‍ ഇത് തുടര്‍ക്കഥയായി മാറുകയാണ്. കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് പ്രയാഗ് രാജില്‍ തന്നെ അനധികൃതമായി രക്തം വിതരണം ചെയ്ത പന്ത്രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പോലീസ് ചീഫ് ഷൈലേഷ് പാണ്ഡെ അറിയിച്ചു. പ്ലാസ്മയ്ക്കു പകരം മൊസമ്പി ജ്യൂസ് കയറ്റിയ രോഗി മരിച്ച വാര്‍ത്ത വ്യാഴാഴ്ച മുതല്‍ സമൂഹമാധ്യമങ്ങളില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ജ്യൂസ് കയറ്റുന്നതിനെപ്പറ്റി ഇവരോട് ചോദിച്ചപ്പോള്‍ അത് സാധ്യമല്ലെന്നും, പ്ലേറ്റ്‌ലെറ്റുകള്‍ക്ക് പകരം പ്ലാസ്മയാകാം കയറ്റിയതെന്നുമാണ് പറഞ്ഞത്. ഏതായാലും, ഈ വിഷയത്തില്‍ സാമ്പിളുകളുടെ പരിശോധനാഫലം വന്നാല്‍ മാത്രമേ കൃത്യമായ വിവരമറിയാന്‍ സാധിക്കൂ.

ഡെങ്കി രോഗികളുടെ എണ്ണം അടുത്തിടെ വ്യാപകമായി വര്‍ദ്ധിച്ചതോടെയാണ് ഇക്കൂട്ടര്‍ സാഹചര്യം മുതലെടുത്തത്. കൂടുതലും പാവപ്പെട്ടവരെയാണ് ഈ പത്തംഗ സംഘം കബളിപ്പിച്ചതെന്ന് ഷൈലേഷ് പാണ്ഡെ പറഞ്ഞു. രഹസ്യമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റു ചെയ്തത്. കൂടാതെ ഏതാനും പ്ലാസ്മ പൗച്ചുകളും, മൊബൈല്‍ ഫോണുകളും, പൈസയും ഇവരുടെ പക്കല്‍നിന്നും കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് ലോക്കല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി രേഖപ്പെടുത്തിയിട്ടുണ്ട്.

Content Highlights: ten arrrested, fake blood platelet selling, uttar pradesh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented